കാബൂൾ: സർക്കാർ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്തകരോട് ഇനി ജോലിക്ക് വരേണ്ടെന്ന് ആവശ്യപ്പെട്ട് താലിബാൻ ഭീകരർ. ആർടിഎ പഷ്തോയിൽ ജോലി ചെയ്തിരുന്ന ശബ്നം ഡോറനോട് ഇനി വരേണ്ടെന്ന് ഭീകരർ ആവശ്യപ്പെട്ടു. ഹിജാബ് ധരിച്ച്, ഓഫീസ് ഐഡി കാർഡുമായി കാമറക്ക് മുന്നിൽ വന്ന് ശബ്നം തന്നെയാണ് തന്റെ അനുഭവം വെളിപ്പെടുത്തിയത്.
ഓഫീസിൽ പ്രവേശിക്കരുതെന്ന് ഭീകരർ തന്നോട് ആവശ്യപ്പെട്ടതായി ശബ്നം പറഞ്ഞു. താലിബാൻ കബൂൾ പിടിച്ചടക്കിയതോടെ ജീവിതം വഴിമുട്ടിയെന്നും അവർ പറയുന്നു. ഭരണം മാറിയെന്നും നിങ്ങൾക്ക് ജോലി ചെയ്യാനാവില്ലെന്നും ഭീകരർ ഇവരോട് പറഞ്ഞു. വീഡിയോ കാണുന്നവർ, ദയവ് ചെയ്ത് തങ്ങളെ സഹായിക്കണമെന്നും ശബ്നം അഭ്യർത്ഥിക്കുന്നു.
Afghan woman TV news anchor stopped from working.
Shabnam Dawran, a news anchor with state channel RTA Pushto, has released a video saying she went to her office and was told to return home, despite assurances by the Taliban that women would be allowed to work under their rule pic.twitter.com/DUL5dpfist
— AFP News Agency (@AFP) August 20, 2021
Post Your Comments