ഫാസ്റ്റ് ഫുഡ് ഇന്നൊരു ശീലമായി മാറിക്കൊണ്ടിരിക്കുന്നു. നല്ല രുചിയും എളുപ്പത്തില്‍ കിട്ടുന്നതുമാണ് ഫാസ്റ്റ് ഫുഡിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കുന്നത്. ഫാസ്റ്റ് ഫുഡിന്റെ ദോഷങ്ങള്‍ പലതും നമ്മുക്ക് അറിയാം. ഫാസ്റ്റ് ഫുഡ് മാംസം കഴിക്കുന്നത് മൂലം കാന്‍സര്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പോലും വിലയിരുത്തിയതാണ്. അതേസമയം, സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് സ്ത്രീകളില്‍ ഗര്‍ഭധാരണം വൈകുന്നതിന് കാരണമാകുന്നുവെന്നാണ് പുതിയ പഠനം.
ആഴ്ചയില്‍ രണ്ടില്‍ കൂടുതല്‍ തവണ ജങ്ക് ഫുഡ് കഴിക്കുന്ന സ്ത്രീകള്‍ക്ക് വന്ധ്യതാപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പഠനം വിശദീകരിക്കുന്നു. ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, യുകെ, അയര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 5598 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷനാണ് പുറത്തുവിട്ടത്.
Read Also : ആളുമാറി മർദ്ദനം: പ്ലസ് ടു വിദ്യാർത്ഥിയോട് പോലീസിന്റെ ക്രൂരത
ഫാസ്റ്റ് ഫുഡ്ഡ് പതിവാക്കിയവരില്‍ വന്ധ്യത ഉണ്ടാകാനുള്ള സാധ്യത 16 ശതമാനമാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡ്ഡിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, മാംസം എന്നിവ ശീലമാക്കിയവരില്‍ ഇത് 12 ശതമാനമാണെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments