Latest NewsIndiaNews

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി: ഞെട്ടൽ മാറാതെ മെ​ല്‍​വി​ന്‍

മെ​ല്‍​വിന്റെ സ​ഹോ​ദ​ര​ന്‍ ഡെ​മി കാ​ബൂ​ളി​ല്‍ പ​ട്ടാ​ള ക്യാമ്പി​ല്‍ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ മെ​ക്കാ​നി​ക്കാ​ണ്.

മം​ഗ​ളൂ​രു: താ​ലി​ബാ​ന്‍ കീഴടക്കിയ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്ന് മം​ഗ​ളൂ​രു ഉ​ള്ളാ​ള്‍ സ്വ​ദേ​ശി മെ​ല്‍​വി​ന്‍ (42) വീ​ട്ടി​ലെ​ത്തി. കാ​ബൂ​ള്‍ പ​ട്ടാ​ള ക്യാ​മ്പി​ലെ നാ​റ്റോ ആ​ശു​പ​ത്രി​യി​ല്‍ ഇ​ല​ക്‌ട്രി​ക്ക​ല്‍ മെ​യി​ന്റ​ന​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച അ​ഞ്ചി​ന് കാ​ബൂ​ളി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ സാ​യു​ധ വി​മാ​ന​ത്തി​ലാ​ണ്​ ഇ​ദ്ദേ​ഹ​മെ​ത്തി​യ​ത്.

Read Also: മുഹറവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ സ്ഫോടനം: മൂന്ന് മരണം

ഗു​ജ​റാ​ത്ത് രാം​ന​ഗ​ര്‍ വ​ഴി ഡ​ല്‍​ഹി​യി​ലെ​ത്തി. അവിടെനിന്ന്​ ഇ​ന്ന​ലെ​ വീ​ട്ടി​ലെ​ത്തി​. മെ​ല്‍​വിന്റെ സ​ഹോ​ദ​ര​ന്‍ ഡെ​മി കാ​ബൂ​ളി​ല്‍ പ​ട്ടാ​ള ക്യാമ്പി​ല്‍ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ മെ​ക്കാ​നി​ക്കാ​ണ്. താ​ന്‍ വി​മാ​നം ക​യ​റുമ്പോ​ള്‍ അ​വ​ന്‍ സു​ര​ക്ഷി​ത​നാ​യി കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​നം കാ​ത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നും മെ​ല്‍​വി​ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button