തിരുവനന്തപുരം: താലിബാനെതിരെ ശക്തമായി പ്രതികരിച്ച് മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസ്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ദുരന്ത ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളെ വേട്ടയാടുകയാണെന്നും അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സ്വാധീനത്തെ ഇല്ലായ്മ ചെയ്യുവാൻ തീവ്രവാദത്തിന് അർത്ഥവും ആയുധവും നൽകിയ അമേരിക്ക തന്നെയാണ് പ്രതിപ്പട്ടികയിൽ പ്രധാന സ്ഥാനം അലങ്കരിക്കുന്നതെന്നും ബ്രിട്ടാസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. താലിബാന്റെ കൊടുംക്രൂരതകൾ ഇന്ന് ലോകത്തിന് മുന്നിൽ ചർച്ചാവിഷയമാണ്. അഫ്‌ഗാൻ വിഷയം നിരവധി രാഷ്ട്രീയ മാധ്യമങ്ങൾ ഇതിനോടകം തന്നെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഒരു പോർവിമാനത്തിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ പലായനം ചെയ്യുന്ന ദൃശ്യമാണിത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ദുരന്ത ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളെ വേട്ടയാടുകയാണ്. ഒരു രാജ്യം മതാന്ധയിലേക്കും പ്രാകൃതാവസ്ഥയിലേക്കും ആഴ്ന്നിറങ്ങുമ്പോൾ അതിന്റെ അലയൊലി ആ രാഷ്ട്രത്തിന്റെ നാലതിർത്തിക്കുള്ളിൽ ഒതുങ്ങുന്നതല്ല. ലോകരാജ്യങ്ങളുടെ പരാജയമായി അഫ്ഗാൻ ദുരന്തം വിധിയെഴുതപ്പെട്ടും. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സ്വാധീനത്തെ ഇല്ലായ്മ ചെയ്യുവാൻ തീവ്രവാദത്തിന് അർത്ഥവും ആയുധവും നൽകിയ അമേരിക്ക തന്നെയാണ് പ്രതിപ്പട്ടികയിൽ പ്രധാന സ്ഥാനം അലങ്കരിക്കുന്നത്.
Read Also: അഫാഗാന്റെ ആസ്തി ഏകദേശം ആയിരം കോടി അമേരിക്കന്‍ ഡോളർ: ഒറ്റ പൈസ താലിബാന് കിട്ടില്ലെന്ന് ഗവര്‍ണര്‍
അമേരിക്കൻ വിദേശ നയത്തിന്റെ പരാജയത്തെ കുറിച്ച് അമേരിക്കൻ വാർത്താ മാധ്യമങ്ങൾ തന്നെ നെടുനീളെ ലേഖനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. കലയും സാഹിത്യവും ആവിഷ്കാരവും സ്ത്രീ സ്വാതന്ത്ര്യവുമൊക്കെ ഇനി അഫ്ഗാനിൽ പഴങ്കഥളാണ്. മതഭീകരത ഉറഞ്ഞുതുള്ളുന്ന പലരാജ്യങ്ങളും ഇതിനകം തന്നെ അഫ്ഗാൻ ജനത കാത്തിരിക്കുന്നത് എന്താണെന്ന് നമുക്ക് പറഞ്ഞുതരുന്നുണ്ട്. ലോകത്തിന്റെ ആദിമസംസ്കാരം ഇന്ന് ഏത് അവസ്ഥയിലാണ് എന്ന് ചിന്തിക്കുന്നതും നന്നായിരിക്കും. ആധുനികതയ്ക്ക് പകരം പ്രാകൃതാവസ്ഥയും, ബഹുസ്വരതക്കും മതനിരപേക്ഷതക്കും പകരം മതമേധാവിത്വവും മതാന്ധതയും കൊടികയറുമ്പോൾ ഏതൊരു ഭൂമികയും അഫ്ഗാൻ മണ്ണ് പോലെയാകും. നമുക്കും ഏറെ പഠിക്കാനുള്ള പാഠമാണ് അഫ്ഗാനിസ്ഥാൻ.
Post Your Comments