കാബൂൾ: താലിബാൻ ഭരണം വിസ്മയമല്ല, വിനാശകരമാണെന്ന് ലോകം തിരിച്ചറിയുകയാണ്. താലിബാൻ ഭരണം വീണ്ടും രാജ്യത്ത് വരുമ്പോൾ അത് ഏറ്റവും അധികം ഭയപ്പെടുത്തുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. മുൻപൊരിക്കൽ താലിബാന്റെ കിരാതഭരണം അഫ്ഗാൻ അറിഞ്ഞതാണ്. അഫ്ഗാന് മേൽ പതിച്ച ആ ഭൂതകാലം വീണ്ടുമൊരിക്കൽ കൂടി ആവർത്തിക്കുമ്പോൾ ഓടിയൊളിക്കാൻ ഇടങ്ങൾ തേടുകയാണ് ഒരു ജനത. തങ്ങളുടെ നിയമങ്ങൾ അനുസരിക്കാത്തവരെ ദയാദാക്ഷിണ്യമില്ലാതെ കൊന്നുതള്ളിയും അടിമകളാക്കി പീഡിപ്പിച്ചുമാണ് താലിബാൻ പോരാളികൾ അവരെ ശിക്ഷിക്കുക.
45 വയസ്സുവരെയുള്ള സ്ത്രീകളുടെ ലിസ്റ്റ് വേണമെന്ന താലിബാന്റെ ആവശ്യം ഭയപ്പെടുത്തുന്നത് സ്ത്രീകളെയാണ്. ബഹുഭൂരിപക്ഷം താലിബാൻ അംഗങ്ങളും തിരയുന്നത് 12 വയസുള്ള കുട്ടികളെയാണ്. 12 മുതൽ 17 വരെ വയസുള്ള പെൺകുട്ടികളാണ് താലിബാന്റെ ലിസ്റ്റിൽ ഒന്നാമതുള്ളത്. ഇവർക്കായുള്ള തിരച്ചിലിലാണ് താലിബാൻ. പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുവാന്‍ തട്ടിക്കൊണ്ടു പോകുകയാണിവർ. വീടുകളിലെത്തി സ്വന്തം മാതാവിന്റെ അടുത്ത് നിന്നും ചെറിയ കുട്ടിയെ താലിബാൻ ഭീകരർ പിടിച്ച് പറിച്ച് കൊണ്ട് പോകുന്നതിന്റെ ദാരുണദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Also Read:കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചു: കോടിയേരി
പെൺകുട്ടികളെ തേടി വീടുവീടാന്തരം കയറിയിറങ്ങുകയാണ് താലിബാനെന്ന് അഫ്ഗാൻ രാഷ്ട്രീയക്കാരിയും പത്രപ്രവർത്തകയുമായ ശുക്രിയ ബരാക്സായ് ദി ഡെയ്ലി മെയിലിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘അമ്മമാരുടെ അടുത്ത് നിന്ന് പോലും പെൺകുട്ടികളെ തട്ടിപ്പറിച്ച് കൊണ്ട് പോവുകയാണ്. ലൈംഗിക അടിമകളാക്കുവാനാണ് ചെറിയ കുട്ടികളെ പോലും അവർ കൊണ്ടുപോകുന്നത്. ഒരു കന്യകയും അവരുടെ കൈയ്യിൽ നിന്നും വഴുതിപ്പോകരുതെന്ന ദൃഢനിശ്ചയത്തിലാണ് അവർ. ചെറിയ പെൺകുട്ടികൾ ഇല്ലെന്ന് പറയുന്നവരുടെ വീടുകളിലെ ഡ്രോയറുകളും വാർഡ്രോബുകളും സ്യൂട്ട്കേസുകളും പോലും അവർ പരിശോധിക്കുന്നു’, ശുക്രിയ പറയുന്നു.
Post Your Comments