ന്യൂഡൽഹി: താലിബാനുമായി കൂടിക്കാഴ്ച്ച നടത്തി അകാലിദള്‍ നേതാക്കൾ. കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളുടെയും സിഖുക്കാരുടെയും സുരക്ഷ താലിബാന്‍ ഉറപ്പ് നല്‍കിയെന്ന് അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. അഫ്ഗാനിലെ വിവരങ്ങളറിയാന്‍ കാബൂള്‍ ഗുരുദ്വാര പ്രസിഡന്റുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. താലിബാന്‍ വക്താക്കള്‍ കാബൂളിലെ കര്‍തെ പാര്‍വണ്‍ സാഹിബ് ഗുരുദ്വാരയിലെത്തി നേതാക്കളെ കാണുന്ന വീഡിയോയും മഞ്ജീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.
Read Also: ഇന്ത്യയില്‍ നിന്ന് യുഎഇലേയിക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചു
താലിബാന്റെ രാഷ്ട്രീയ കാര്യ വക്താവായ എം നസീമും 76 സെക്കന്റ് നീളുന്ന വീഡിയോ ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയുടെ റിപ്പോര്‍ട്ടിലെ ഒരു ഭാഗമാണിത്. അഫ്ഗാനിലെ ഹിന്ദുക്കളും സിഖുക്കാരും ഭയപ്പെടേണ്ടെന്നും ജീവനും സ്വത്തിനും സുരക്ഷ ലഭിക്കുമെന്നും താലിബാന്‍ നേതാക്കള്‍ ഉറപ്പ് നല്‍കിയതായി വീഡിയോയില്‍ പറയുന്നു. കാബൂളിലെ ഗുരുദ്വാരയില്‍ ഏകദേശം 200 സിഖുകാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇവരെ തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇവരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
I am in constant touch with the President Gurdwara Committee, Kabul S. Gurnam Singh & Sangat taking refuge in Gurdwara Karte Parwan Sahib in Kabul. Even today, Taliban leaders came to Gurdwara Sahib and met the Hindus and Sikhs and assured them of their safety @thetribunechd pic.twitter.com/glyCgZBwVI
— Manjinder Singh Sirsa (@mssirsa) August 18, 2021
Post Your Comments