Latest NewsNewsIndia

പ്രധാനമന്ത്രിയ്‌ക്ക് രാഖി അയച്ച് നൽകി പാക് സഹോദരി: 20 വർഷത്തിലധികമായി തുടരുന്ന ബന്ധം

രാജ്യത്തെ ജനങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയ്‌ക്ക് വേണ്ടി എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ടെന്ന് ഖമർ മൊഹ്‌സിൻ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തവണയും രാഖി അയച്ച് നൽകി പാക് സ്വദേശിയായ ഖമർ മൊഹ്‌സിൻ ഷെയ്ഖ്. കഴിഞ്ഞ ഇരുപത് വർഷത്തിൽ അധികമായി നരേന്ദ്ര മോഡിയ്ക്ക് രാഖിയും രക്ഷാബന്ധൻ സന്ദേശവും മൊഹ്‌സിൻ അയക്കാറുണ്ട്. രാജ്യത്തെ ജനങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയ്‌ക്ക് വേണ്ടി എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ടെന്ന് ഖമർ മൊഹ്‌സിൻ പറയുന്നു.

read also: എന്നിട്ടും എന്തുകൊണ്ട് ഒരു ഡോക്ടറേറ്റ് വിവാദമായി എന്നത് ചർച്ചയ്ക്ക് വിധേയമാക്കണം: ശ്രീജിത്ത് പണിക്കർ

വിവാഹത്തിന് ശേഷമാണ് പാകിസ്താനിൽ നിന്നും ഖമർ മൊഹ്‌സിൻ ഇന്ത്യയിലേക്ക് എത്തുന്നത്. ആർഎസ്എസ് പ്രവർത്തകനായിരുന്ന കാലത്താണ് നരേന്ദ്ര മോദിക്ക് രാഖി കെട്ടിക്കൊടുക്കാൻ ആരംഭിച്ചത് എന്നും മൊഹ്‌സിൻ പറയുന്നു. കൂടാതെ സ്‌പോർട്‌സ് താരങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് ടിവിയിൽ കണ്ടിരുന്നുവെന്നും ഒരു സ്‌പോർട്‌സ് താരത്തിന്റെ മാതാവ് കൂടിയായതിനാൽ രാഖി കെട്ടിക്കൊടുക്കാൻ വേണ്ടി ഡൽഹിയിലേക്ക് ക്ഷണമുണ്ടാകുമെന്ന പ്രതീക്ഷയും ഖമർ മൊഹ്‌സിൻ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button