കാബൂൾ : താലിബാന് ഭീകരർ കാബൂള്‍ പിടിക്കുന്നതിന് മുമ്പ് തന്നെ അഫ്ഗാന് സൈനികര്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളുമെല്ലാം സൈനികര്‍ നേരത്തെ തന്നെ അതിര്‍ത്തി കടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Read Also : പത്താം ക്ലാസില്‍ തോറ്റ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതി മുന്‍ മുഖ്യമന്ത്രി
അഫ്ഗാന് വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളുമെല്ലാം അയല്‍രാജ്യമായ ഉസ്ബെക്കിസ്ഥാനിലെ ടെര്‍മെസ് വിമാനത്താവളത്തില്‍ കിടക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 16 ന് പ്ലാനറ്റ് ലാബിന്റെ സാറ്റലൈറ്റുകള്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ടെര്‍മെസ് വിമാനത്താവളത്തില്‍ കുറഞ്ഞത് 22 ചെറിയ വിമാനങ്ങളുടെയും 26 ഹെലികോപ്റ്ററുകളുടെയും രൂപങ്ങള്‍ കാണിക്കുന്നുണ്ട്.
അതേസമയം അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും താലിബാൻ നിർത്തലാക്കി . ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ) ഡയറക്ടർ ജനറൽ ഡോ. അജയ് സഹായിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. രാജ്യത്ത് നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താൻ വഴിയായിരുന്നു. താലിബാൻ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിർത്തി. ഫലത്തിൽ ഇറക്കുമതി നിർത്തിവെച്ചിരിക്കുകയാണെന്നും അജയ് സഹായ് പറഞ്ഞു.
Post Your Comments