Latest NewsNewsInternational

അഫാഗാന്റെ ആസ്തി ഏകദേശം ആയിരം കോടി അമേരിക്കന്‍ ഡോളർ: ഒറ്റ പൈസ താലിബാന് കിട്ടില്ലെന്ന് ഗവര്‍ണര്‍

നിലവില്‍ ഫെഡറല്‍ റിസര്‍വ് ഹോള്‍ഡിംഗ് ആയി 700 കോടി അമേരിക്കന്‍ ഡോളറും അമേരിക്കന്‍ ബോണ്ടുകളായി 310 കോടി ഡോളറും 120 കോടി ഡോളര്‍ സ്വര്‍ണ നിക്ഷേപമായും 30 കോടി പണമായും അഫ്‌ഗാനിസ്ഥാന്‍ ബാങ്കില്‍ ഉണ്ട്.

കാബൂള്‍: താലിബാനെതിരെ വിമർശനവുമായി അഫ്‌ഗാൻ ബാങ്ക് ഗവർണർ അജ്‌മല്‍ അഹ്മദ. അഫാഗാന്റെ ആസ്തിയിൽ നിന്ന് ഒറ്റ പൈസ താലിബാന് കിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘സാമ്പത്തികമായി തകര്‍ന്ന അഫ്‌ഗാനിസ്ഥാനെ നിരവധി ലോകരാജ്യങ്ങള്‍ സഹായിക്കാൻ ആരംഭിച്ചപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ പതുക്കെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആരംഭിച്ചു. താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിനു മുമ്പ് വരെ അഫ്‌ഗാനിസ്ഥാന്റെ ദേശീയ ബാങ്കായ ഡി എ ബിയുടെ ആസ്തി ഏകദേശം ആയിരം കോടി അമേരിക്കന്‍ ഡോളറിന് മേലെ ഉണ്ടായിരുന്നു’- അജ്‌മല്‍ അഹ്മദി വ്യക്തമാക്കി.

http://

താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്‌ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ട അഹ്മദി ട്വിറ്ററിലൂടെയാണ് അഫ്‌ഗാനിസ്ഥാന്റെ നിലവിലെ സാമ്പത്തിക വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. അഫ്‌ഗാനിസ്ഥാന്റെ ദേശീയ ബാങ്കായ ഡി എ ബിയുടെ ആസ്തിയായ ആയിരം കോടി മുഴുവനും സ്ഥിരനിക്ഷേപങ്ങളായും ലിക്വിഡ് അസറ്റായും സ്വര്‍ണം മുതലായ നോണ്‍ ലിക്വിഡ് അസറ്റുകളായും വിദേശ ബാങ്കുകളിലാണെന്നും അത് ഒരിക്കലും താലിബാന് കൈക്കലാക്കാന്‍ സാധിക്കില്ലെന്നും അഹ്മദി വ്യക്തമാക്കി.

Read Also: കൊവിഡ് സീറോ സ്ട്രാറ്റജി: ഡെല്‍റ്റ വകഭേദത്തിന്റെ ഉറവിടം കണ്ടെത്തി ന്യൂസിലന്‍ഡ്

‘ഏറ്റവും അവസാനം നടത്തിയ കണക്കെടുപ്പില്‍ അഫ്‌ഗാനിസ്ഥാന്റെ പക്കല്‍ ഒന്‍പത് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ഉണ്ടായിരുന്നു. നിലവില്‍ ഫെഡറല്‍ റിസര്‍വ് ഹോള്‍ഡിംഗ് ആയി 700 കോടി അമേരിക്കന്‍ ഡോളറും അമേരിക്കന്‍ ബോണ്ടുകളായി 310 കോടി ഡോളറും 120 കോടി ഡോളര്‍ സ്വര്‍ണ നിക്ഷേപമായും 30 കോടി പണമായും അഫ്‌ഗാനിസ്ഥാന്‍ ബാങ്കില്‍ ഉണ്ട്’- അഹ്മദി പറഞ്ഞു.

shortlink

Post Your Comments


Back to top button