തിരുവനന്തപുരം: ഹരിതയിലെ വിവാദവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയ്ക്കിടെ വ്യക്തിപരമായി തന്നെ അധിക്ഷേപിച്ച ഷാഫി ചാലിയത്തിന് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. മുസ്ലിം ലീഗും ഹരിതയുമായിരുന്നു ചർച്ചയുടെ പ്രധാന വിഷയമെങ്കിലും രഹ്ന ഫാത്തിമയുടെ ശരീരത്തിൽ ചിത്രം വരച്ചതിനെയായിരുന്നു ഷാഫി ചാലിയം വിമർശിച്ചത്. ഉത്തമ സ്ത്രീ മാതൃകയായിട്ട് ജസ്‌ലയെ കാണാനാകില്ലെന്നും വൃത്തികെട്ട പണിയാണെന്നുമായിരുന്നു ഷാഫി ആരോപിച്ചത്. ഇതിനെതിരെയാണ് ജസ്‌ല ലൈവ് വീഡിയോയുമായി രംഗത്തെത്തിയത്.
ബോഡി ആർട്ട് ചെയ്തതുകൊണ്ട് മാത്രം സ്ത്രീസമൂഹത്തിന് ഞാൻ അപമാനമാണെന്ന് പ്രചാരണം നടത്തുന്ന മുസ്ലിം ലീഗുകാരോടാണ് തനിക്ക് പറയാനുള്ളതെന്ന ആമുഖത്തോടെയാണ് ജസ്‌ലയുടെ വീഡിയോ തുടങ്ങുന്നത്. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള സ്ത്രീകൾ മാത്രമാണോ സ്ത്രീകൾ എന്നാണു ജസ്‌ല ഷാഫി ചാലിയത്തിനോടും മുസ്ലിം ലീഗിനോടും ചോദിക്കുന്നത്.
Also Read:കോവിഡ് പ്രതിസന്ധി : അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും പണം പിൻവലിക്കാനുള്ള സൗകര്യം ഒരുക്കി ബാങ്കുകൾ
‘അഫ്‌ഗാനിൽ സ്ത്രീകൾ അനുഭവിക്കുന്നത് നമ്മൾ കണ്ടു. ഇസ്‌ലാമിക രാജ്യം വരാൻ പോവുകയാണ്. അവിടെ എന്താണ് ശരിക്കും അവസ്ഥ? പുരുഷൻ എന്ത് പറയുന്നു? അതാണ് സ്ത്രീ. അഫ്‌ഗാനിൽ സ്ത്രീകളോട് താലിബാൻ കാണിക്കുന്ന നിലപാട് മുസ്ലിം ലീഗ് ലീഗിനകത്ത് മാത്രം എടുത്താൽ മതി. അത് മറ്റുള്ള സ്ത്രീകളുടെ അടുത്ത് എടുക്കാൻ നിക്കരുത്. മുസ്ലിം ലീഗ് ആൾക്കാർ പലപ്പോഴും കമന്റുകളിൽ പറയുന്നത്, ഞാൻ ലീഗ് വിരോധി മാത്രമല്ല. ഇസ്‌ലാമിനെ കുറിച്ച് പോലും എതിര് പറയുന്നയാളാണ് എന്നാണു. ഇസ്‌ലാമിനെ കുറിച്ച് പറയാൻ പാടില്ലേ? മതങ്ങളെ കുറിച്ച് പറയാൻ പാടില്ലേ? ഏത് രാഷ്ട്രീയ പാർട്ടി ആയാലും അവിടെ മതം വരുമ്പോൾ ആ മതത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം ഉണ്ടാകുമെന്നത് യാഥാർഥ്യമാണ്’, ജസ്‌ല വീഡിയോയിൽ പറയുന്നു.
അതേസമയം, ഉത്തമ സ്ത്രീ മാതൃകയായിട്ട് ജസ്‌ലയെ കാണാനാകില്ലെന്നായിരുന്നു ഷാഫി ചാലിയത്ത് ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞത്. ചർച്ചയിലുടനീളം ജസ്‌ലയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാട് ആണ് ഷാഫി ചാലിയം സ്വീകരിച്ചത്. കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടി വാദിക്കാൻ ജസ്‌ലയ്ക്ക് ഒരു അവകാശവുമില്ലെന്ന തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷാഫി പറഞ്ഞു. ലീഗിനെ പുലഭ്യം പറയാന്‍ ഇത്തരമൊരു സാധനത്തെയോ കിട്ടിയത് എന്നും ഷാഫി ചോദിച്ചു.
Post Your Comments