തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബുധനാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1730 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 633 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1900 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 100370 പേർ സംസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 65 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: ഇന്ത്യ ഇടപെട്ട് അഫ്ഗാന് ജനതയുടെ സമാധാനജീവിതം ഉറപ്പാക്കണമെന്ന് സിപിഐയും സി പി എമ്മും
തിരുവനന്തപുരം സിറ്റിയിൽ 275 കേസുകൾ രജിസ്റ്റർ ചെയ്തു. 39 പേരാണ് അറസ്റ്റിലായത്. 174 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 237 കേസുകൾ രജിസ്റ്റർ ചെയ്യുകയും 47 പേർ അറസ്റ്റിലാകുകയും 90 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 53 കേസുകളും കൊല്ലം സിറ്റിയിൽ 476 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 275, 39, 174
തിരുവനന്തപുരം റൂറൽ – 237, 47, 90
കൊല്ലം സിറ്റി – 476, 28, 46
കൊല്ലം റൂറൽ – 53, 53, 142
പത്തനംതിട്ട – 51, 51, 105
ആലപ്പുഴ – 23, 11, 42
കോട്ടയം – 92, 89, 359
ഇടുക്കി – 55, 3, 5
എറണാകുളം സിറ്റി – 93, 33, 16
എറണാകുളം റൂറൽ – 104, 17, 167
തൃശൂർ സിറ്റി – 10, 10, 9
തൃശൂർ റൂറൽ – 11, 10, 56
പാലക്കാട് – 28, 34, 2
മലപ്പുറം – 59, 51, 188
കോഴിക്കോട് സിറ്റി – 9, 10, 7
കോഴിക്കോട് റൂറൽ – 52, 68, 1
വയനാട് – 23, 0, 20
കണ്ണൂർ സിറ്റി – 48, 48, 166
കണ്ണൂർ റൂറൽ – 0, 0, 97
കാസർഗോഡ് – 31, 31, 208
Post Your Comments