അഫ്ഗാന്‍ തെരുവുകളില്‍ നിറയെ തോക്കേന്തിയ താലിബാന്‍കാരാണെന്ന് സിഎന്‍എന്‍ ചാനലിന്റെ ചീഫ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍ ക്ലാരിസ വാര്‍ഡ്. താലിബാന്‍ പിടിച്ചെടുത്ത കാബൂള്‍ നഗരത്തിലൂടെ ക്യാമറയുമായി യാത്ര ചെയ്ത് സംഭവങ്ങൾ ലോകത്തോട് വിളിച്ച് പറയുന്ന അവർ കാണിച്ച് തരുന്നത് അമ്പേ മാറി പോയ കാബൂൾ നഗരത്തെയാണ്. നഗരവീഥികൾ നിശ്ചലം. കാബൂളിലെ കാറ്റിന് പോലും ഭയത്തിന്റെ ലാഞ്ചന ആണെന്ന് മാധ്യമപ്രവർത്തക പറയുന്നു.
കാബൂളിലെ യു എസ് എംബസിയ്ക്ക് മുന്നില്‍ കൈയ്യിൽ തോക്കുമായി നിരന്ന് നില്‍ക്കുന്ന താലിബാന്‍ സംഘത്തോടും ക്ലാരിസ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ‘എല്ലാം ഇപ്പോള്‍ നിയന്ത്രണത്തിലാണ്. എല്ലാം നേരെയാകും. ആരും വിഷമിക്കരുത്,’ ഒരു താലിബാന്‍കാരന്‍ പറഞ്ഞു. ജനങ്ങള്‍ ഭീതിയിലാണെന്ന് ക്ലാരിസ പറഞ്ഞപ്പോള്‍, അവർ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അവരുടെ സ്വാതന്ത്ര്യം അങ്ങനെ തന്നെ ഉണ്ടാകുമെന്നും താലിബാൻ വാക്താവ് പറഞ്ഞു. ‘അവര്‍ക്കെതിരെ ഒരു അക്രമവും നടക്കില്ലെന്ന് ഒരു ദിവസം കൊണ്ട് തന്നെ തെളിയിഞ്ഞതാണ്. ഞങ്ങള്‍ക്ക് ജനങ്ങളോട് പറയാനുള്ളത് നിങ്ങള്‍ ഇവിടെ സുരക്ഷിതരാണ് എന്നാണ്. ഞങ്ങളുടെ പ്രധാന ലക്ഷ്യം രാജ്യത്തെ ക്രമസമാധാനം പാലിക്കുകയെന്നതാണ്,’ അയാള്‍ കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ എങ്ങനെ സ്ത്രീകളെ സംരക്ഷിക്കും? തങ്ങളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കില്ലെന്നും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും പല സ്ത്രീകളും ഭയക്കുന്നു’ ക്ലാരിസയുടെ ഈ ചോദ്യത്തിന് കുറച്ച് നേരം ആലോചിച്ച ശേഷമായിരുന്നു താലിബാന്‍ കമാന്‍ഡര്‍ അസദ് മസൂദ് ഖിസ്ഥാനി മറുപടി നൽകിയത്.
‘സ്ത്രീകള്‍ക്ക് അവരുടെ ജീവിതം തുടരാം. ഞങ്ങള്‍ ഒന്നും പറയില്ല. അവര്‍ക്ക് സ്‌കൂളില്‍ പോകാം. ഹിജാബ് ധരിക്കണമെന്ന് മാത്രം’ ഖിസ്ഥാന്‍ പ്രതികരിച്ചു.
‘എന്തിനാണ് അവര്‍ മുഖം മറക്കുന്നത്?’ ക്ലാരിസ ചോദിച്ചു.
ഇസ്ലാം നിര്‍ദ്ദേശിക്കുന്നത് കൊണ്ടെന്ന് ഖിസ്ഥാനി മറുപടി നല്‍കി. ഇസ്ലാമിക നിയമങ്ങള്‍ സാവധാനം നടപ്പിലാക്കാന്‍ പദ്ധതിയിടുകയാണെന്നും അയാള്‍ പറയുന്നു.
Post Your Comments