കാബൂള്‍: അഫ്‌ഗാനിൽ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന താലിബാന്‍ രീതി കുപ്രസിദ്ധമാണ്. സ്‌ത്രീകള്‍ക്ക് ഇസ്ളാം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താലിബാന്‍. ഇതിനിടെ സ്‌ത്രീകളുമായി സംബന്ധിച്ച താലിബാന്റെ നിലപാട് അറിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഒരു വിദേശ വനിതാ മാധ്യമപ്രവര്‍ത്തക താലിബാന്‍ ഭീകരരുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകയോട് ശരിയത്ത് നിയമപ്രകാരം അവര്‍ക്ക് എല്ലാ അവകാശവും നല്‍കുമെന്ന് താലിബാന്‍ കലാപകാരികള്‍ മറുപടി നല്‍കുന്നു. തുടര്‍ന്ന് വനിതാ ജനപ്രതിനിധികള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടാകുമോ എന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചു. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു താലിബാന്‍ പ്രവര്‍ത്തകരുടെ പ്രതികരണം.
ഉത്തരമൊന്നും നല്‍കിയില്ലെങ്കിലും ഷൂട്ടിംഗ് നിര്‍ത്താന്‍ ഉടന്‍ ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ എനിക്ക് ചിരിവന്നു എന്ന് ഭീകരരില്‍ ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കുന്നുണ്ട്. താലിബാന്‍ ഭരണത്തിലേറിയതോടെ രാജ്യത്ത് നിന്നും നിരവധിയാളുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.
ഐക്യരാഷ്‌ട്ര സഭ ഉള്‍പ്പടെ അന്താരാഷ്‌ട്ര സമൂഹം അഫ്ഗാനിലെ താലിബാന്‍ ഭരണത്തില്‍ വനിതകള്‍ക്ക് ഉണ്ടാകുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പരിധിക്കുളളില്‍ വനിതകള്‍ക്ക് പഠിക്കാനും ജോലിചെയ്യാനുമുളള എല്ലാ അവകാശവും നല്‍കുമെന്നാണ് താലിബാന്‍ വക്താവായ സബിഹുളള മുജാഹിദ് കഴിഞ്ഞദിവസം കാബൂളില്‍ അറിയിച്ചത്.
Post Your Comments