കാബൂൾ: ഇന്റര്‍നെറ്റില്‍ നടത്തിയ ഇടപെടലുകള്‍, സമൂഹ മാധ്യമങ്ങളിലും മറ്റും വെറുതെ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾ, കുറിപ്പുകൾ മുതല്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ വരെ എങ്ങനെ തങ്ങള്‍ക്കെതിരെ തിരിഞ്ഞേക്കാമെന്ന് ഭയന്നിരിക്കുകയാണ് ഒരു ജനത. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതോടെ ആയിരക്കണക്കിന് അഫ്ഗാനികളെയാണ് ഈ ഭീതി പിടികൂടിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ഹിസ്റ്ററി തങ്ങളെ ഒറ്റിയേക്കാം എന്നാണ് അവര്‍ ഭയക്കുന്നത്.
ഇന്റര്‍നെറ്റ് ഹിസ്റ്ററി ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് നിരവധി പൗരന്മാരെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. അഫ്ഗാൻ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആക്ടിവിസ്റ്റുകൾക്കും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കും കടുത്ത ഭീഷണിയായിരിക്കും താലിബാന്‍ ഭരണമെന്ന് ഐക്യരാഷ്ട്ര സംഘടനയും ആംനെസ്റ്റി ഇന്റര്‍നാഷണലും മുന്നറിയിപ്പു നല്‍കുന്നു. ഇപ്പോള്‍ത്തന്നെ നിലവിലുള്ള ബയോമെട്രിക്‌സ് ഡേറ്റ താലിബാന്‍ സ്വന്തമാക്കിയിരിക്കാം എന്ന് ഹ്യൂമൻറൈറ്റ്സ്ഫസ്റ്റ് എന്ന സംഘടന പറയുന്നു.
വിരലടയാളം, മിഴിപടലം (ഐറിസ്), ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയവ ഉപയോഗിച്ച് അഫ്ഗാന്‍ പൗരന്മാരെ താലിബാന്‍ നിരീക്ഷണപരിധിയില്‍ നിർത്തിയേക്കുമെന്നാണ് ഭയം. അതേസമയം,വീടുവീടാന്തരം കയറിയിറങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വിദേശ എന്‍ജിഒകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നവരെ എല്ലാം കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങിയെന്നും പറയുന്നു. പല മാധ്യമ പ്രവര്‍ത്തകരുടെയും വീടുകൾ പരിശോധിച്ചു. താലിബാന്‍ ഭീകരർ വീടുകളിലേക്ക് എത്തുന്നത് ബയോമെട്രിക് മെഷീനുകളും എകെ–47 തോക്കുകളുമായാണ് എന്നതാണ് അഫ്ഗാനികളെ പേടിപ്പിക്കുന്നത്.
Post Your Comments