തിരുവനന്തപുരം: താലിബാൻ ക്രൂരത തുറന്നു പറയാൻ മടിക്കുന്ന ഇടതു ലിബറലുകളെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. ഇസ്രായേലിൽ മലയാളി നേഴ്സ് കൊല്ലപ്പെട്ടിട്ട് പോലും ഇവർ തീവ്രവാദികളെ തള്ളിപ്പറയാൻ ശ്രമിച്ചില്ലെന്നാണ് പൊതുവെ ആരോപണം. ഇന്നിപ്പോൾ താലിബാനെതിരെ പറഞ്ഞാൽ അത് ചിലരെ വിഷമിപ്പിക്കുമെന്നതിനാലാണ് ഇവർ പ്രതികരിക്കാത്തതെന്നാണ് ശ്രീജിത്ത് പണിക്കർ പറയുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഡാനിഷ് സിദ്ദിഖിയെ അനുസ്മരിക്കുകയും വേണം; താലിബാനെ എതിർക്കാനും വയ്യ.
സ്ത്രീസ്വാതന്ത്ര്യം പറയുകയും വേണം; നിർബന്ധിത ഹിജാബിനെ എതിർക്കാനും വയ്യ.
തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പിന്തുണയ്ക്കുകയും വേണം; തീവ്രവാദ അട്ടിമറിയെ എതിർക്കാനും വയ്യ.
ഇങ്ങനെയുള്ള താലിബാൻ അനുകൂല ലിബറലുകളെ സൂചിപ്പിക്കാൻ ബഹുമാനപൂർവ്വം ‘താലിബറലുകൾ’ എന്ന പദം ഉപയോഗിക്കാം.
Post Your Comments