Latest NewsKeralaCinemaNattuvarthaMollywoodNewsEntertainment

ഇഷമുള്ളത് പറഞ്ഞാൽ സ്വന്തം, ഇഷ്ടമില്ലാത്തതു പറഞ്ഞാൽ ആ നിമിഷം ശത്രുത: സമാധാനത്തോടെ സംവദിക്കാൻ എന്നാണിനി നമ്മൾ പഠിക്കുക

അഭിപ്രായം രേഖപ്പെടുത്തുമ്പോൾ രാജ്യവും നിറവും ജാതിയും മതവും പക്ഷവും ഒന്നും നോക്കാറില്ല

കൊച്ചി: കലാരംഗത്തുള്ളവർ സമകാലിക വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ സോഷ്യൽ മീഡിയയിൽ പക്ഷം പിടിച്ച് സൈബർ ആക്രമണം നടത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതും പതിവായിരിക്കുകയാണ്. എന്നാൽ ഇത്തരം സൈബർ അക്രമണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാർ. ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഗാൻ വിഷയത്തിലും പോസ്റ്റുകൾ ഇട്ടപ്പോൾ, അതിനു താഴെ രണ്ടു കമെന്റുകൾ പങ്കുവെച്ചുകൊണ്ടാണ് സിതാര തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

രാഷ്ട്രീയ മത അടിമകൾ വാരി വിതറുന്നത് ഒരേ വിഷയമാണെന്നും അവരുടെ ഭാഷയ്ക്ക് ഒരേ വിഷമാണെന്നും സിതാര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. പേജുകളിൽ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ലെന്നും സത്യസന്ധമായി മനസ്സിൽ തോന്നുന്നത് കുറച്ചിടുന്നു എന്നേയുള്ളുവെന്നും സിതാര വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തുമ്പോൾ രാജ്യവും നിറവും ജാതിയും മതവും പക്ഷവും ഒന്നും നോക്കാറില്ലെന്നും മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ എന്നും സിതാര പറയുന്നു. ഇഷമുള്ളത് പറഞ്ഞാൽ സ്വന്തം ഇഷ്ടമില്ലാത്തതു പറഞ്ഞാൽ ആ നിമിഷം ശത്രുത എന്ന നിലപാട് മാറ്റി പരസ്പരം സമാധാനത്തോടെ സംവദിക്കാൻ എന്നാണിനി നമ്മൾ പഠിക്കുകയെന്നും സിതാര ചോദിക്കുന്നു.

സിതാര കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാൻ അമേരിക്കയുടെ ഉൽപന്നം: ഡിവൈഎഫ്ഐ

ലക്ഷദ്വീപ് വിഷയത്തിലും, അഫ്‌ഘാൻ വിഷയത്തിലും പോസ്റ്റുകൾ ഇട്ടപ്പോൾ, അതിനു താഴെ ഇതേ പേജിൽ വന്ന രണ്ടു കമെന്റുകൾ ആണ്!! ആഹാ ആ വാരിവിതരുന്ന വിഷത്തിനും, വെറുപ്പുലവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം!! അക്കാര്യത്തിൽ എന്തൊരു ഒത്തൊരുമ!! പേജുകളിൽ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ!! സത്യസന്ധമായി മനസ്സിൽ തോന്നുന്നത് കുറച്ചിടുന്നു എന്നു മാത്രം! അതിൽ രാജ്യവും, നിറവും, ജാതിയും,മതവും പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ!! നിങ്ങൾക് ഇഷമുള്ളത് പറഞ്ഞാൽ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതുപറഞ്ഞാൽ ആ നിമിഷം ശത്രുത!!! ഇതെന്തുപാട്!!
കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂ! പരസ്പരം സമാധാനത്തോടെ സംവദിക്കാൻ എന്നാണിനി നമ്മൾ പഠിക്കുക!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button