തിരുവനന്തപുരം: ജീവിതത്തിലെ ഏറ്റവും മാരക പ്രശ്നം പെട്രോള്‍ വിലയാണെന്ന് കരുതുന്നവര്‍ക്ക് മറുപടിയുമായി രാജീവ് മേനോന്. അഫ്ഗാനില്‍ പെട്രോള്‍ വില 50 രൂപയില്‍ താഴെയാണെന്നും എന്നാല്‍ ഇവിടെ 100 രൂപ കൊടുക്കുന്നതില്‍ ഒരു വിരോധവും തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് മേനോന്റെ പ്രതികരണം.
50 കോടി ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന് കൊടുത്ത കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് അല്‍പ്പം നികുതി കൂട്ടിയാല്‍ അത് അങ്ങ് സഹിക്കുമെന്ന് രാജീവ് മേനോന് പറഞ്ഞു. എന്റെ രാജ്യത്ത് സമാധാനമായി കിടന്നുറങ്ങാന്‍ കഴിയുമെന്ന ഉറപ്പുണ്ടെന്നും വീട്ടില്‍ വന്ന് ഒന്‍പത് വയസ് തികഞ്ഞ പെണ്‍കുട്ടികളെ ആരെങ്കിലും പിടിച്ചുകൊണ്ടുപോകും എന്ന് പേടിക്കേണ്ടതില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പെട്രോളിന് നൂറു രൂപ കൊടുക്കുന്നതില്‍ ഒരു വിരോധവും തോന്നുന്നില്ല ഗുയ്സ്. എന്റെ രാജ്യത്ത് മനസ്സമാധാനമായി കിടന്നുറങ്ങാന്‍ കഴിയും എന്ന ഉറപ്പുണ്ടല്ലോ? വീട്ടില്‍ വന്ന് ഒന്‍പതു വയസ്സുതികഞ്ഞ പെണ്‍കുട്ടികളെ ആരെങ്കിലും പിടിച്ചുകൊണ്ടുപോകും എന്ന് പേടിക്കേണ്ടതില്ലല്ലോ?
അമ്പതു കോടി ജനങ്ങള്‍ക്ക് ഫ്രീയായി കോവിഡ് വാക്സിന് കൊടുത്ത, കാശ്മീരില്‍ ബോംബ് പൊട്ടിച്ചു കളിച്ചിരുന്നവരെ മേശിരിപ്പണി ചെയ്ത് അദ്ധ്വാനിച്ച് ജീവിക്കാന്‍ പ്രാപ്തരാക്കിയ കേന്ദ്രസര്‍ക്കാര്‍, പെട്രോളിന് അല്‍പ്പം നികുതികൂട്ടിയാല് ഞാനങ്ങ് സഹിക്കും.
അഫ്ഗാനിസ്ഥാനില്‍ പെട്രോളിന് അമ്പതു രൂപയില്‍ താഴെയേ ഉള്ളൂ. ജീവിതത്തിലെ ഏറ്റവും മാരക പ്രശ്നം പെട്രോള്‍ വിലയാണെന്ന് കരുതുന്നവര്‍ക്ക് അവിടെ പോയാല്‍ കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ കുടിച്ച്, സോറി അടിച്ച് സന്തോഷത്തോടെ ജീവിക്കാം.
Post Your Comments