KeralaLatest NewsNews

ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും ചാനല്‍ ജീവികളുടെയും ഉപദേശങ്ങൾ ലീഗിന് വേണ്ട

എത്ര എരിവും മസാലയും ചേര്‍ത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ..

കൊച്ചി: സ്ത്രീവിരുദ്ധ നിലപാടുകളുടെ പേരിൽ വനിതാ സംഘടനായ ഹരിത ചർച്ചകളിൽ നിറയുകയാണ്. ഈ അവസരത്തിൽ ഹരിതയിലെയും എം.എസ്.എഫിലെയും ലീഗിലെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാമെന്ന് മുന്‍ മന്ത്രി പികെ അബ്ദുറബ്ബ്. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനല്‍ ജീവികളുടെയും ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാര്‍ട്ടിക്കു വേണ്ടെന്ന് റബ്ബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുഴല്‍പ്പണക്കടത്തും,സ്വര്‍ണക്കടത്തും, ഡോളര്‍ കടത്തും, കരുവന്നൂര്‍ ബേങ്ക് തട്ടിപ്പും, മരം മുറിയും, കോവിഡ് നിയന്ത്രണം കൈവിട്ടു പോയതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ലീഗിന് നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടതുകൊണ്ട് കഴിയില്ലെന്നും അബ്ദുറബ്ബ് കുറിപ്പില്‍ പറയുന്നു

read also: കേരളത്തിലും താലിബാനിസം പേറുന്നവര്‍ ഉണ്ട്: ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയാണെന്ന് ഓര്‍മ്മിപ്പിച്ച് ബീഗം ആശാ ഷെറിന്‍

കുറിപ്പിന്റെ പൂര്‍ണരൂപം

ഹരിതയിലെയും, എം.എസ്.എഫിലെയും ലീഗിലെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാം.
ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനല്‍ ജീവികളുടെയും,
ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും, സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാര്‍ട്ടിക്കു വേണ്ട.
ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാല്‍ കുഴല്‍പ്പണക്കടത്തും, സ്വര്‍ണക്കടത്തും, ഡോളര്‍ കടത്തും, കരുവന്നൂര്‍ ബേങ്ക് തട്ടിപ്പും, മരം മുറിയും, കോവിഡ് നിയന്ത്രണം കൈവിട്ടു പോയതും, എ.എം. ആരിഫ് എം.പി ഉന്നയിച്ച അരൂരിലെ ദേശീയപാത അഴിമതിയും, ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതില്‍ കയ്യിട്ട് വാരിയതും, എന്തിനേറെ പ്ലസ് വണ്‍ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം എല്ലാത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്. ലീഗിനെതിരെ വാര്‍ത്തകള്‍ പടച്ചുണ്ടാക്കി
എത്ര എരിവും മസാലയും ചേര്‍ത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ..
‘ലീഗിതാ തീര്‍ന്ന്’ എന്നും കരുതി കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കുന്ന എല്ലാവരോടുമാണ്…
ചെമ്ബിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button