Latest NewsNewsInternational

താലിബാന്‍ വിഭജന ഗ്രൂപ്പിന്റെ നേതാവിനെ ജയില്‍ മോചിതനാക്കി: അണിയറയില്‍ ചരടുവലിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന് എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്‍കി പാകിസ്താന്‍. ഇതിന്റെ ഭാഗമായി പാകിസ്താനിലെ ജയിലില്‍ കഴിഞ്ഞിരുന്ന താലിബാന്‍ വിഭജന ഗ്രൂപ്പിന്റെ നേതാവായ മുല്ല റസൂലിനെ ജയില്‍ മോചിതനാക്കി. അഞ്ച് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് മുല്ല റസൂല്‍ മോചിതനാകുന്നത്.

Also Read: കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മതവാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം: മലയാളി യുവാവിനെതിരെ ജസ്ല മാടശ്ശേരി

ബലൂചിസ്താന്‍ പ്രവിശ്യയില്‍ വെച്ച് 2016ലാണ് മുല്ല റസൂല്‍ അറസ്റ്റിലായത്. ഈ സമയം, താലിബാന്‍ നേതൃത്വവുമായി ഇയാള്‍ക്ക് അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. താലിബാന്റെ നേതൃ സ്ഥാനം നഷ്ടമായതോടെയാണ് മുല്ല റസൂല്‍ വിഭജന ഗ്രൂപ്പിന് രൂപം നല്‍കിയത്. മുല്ല മൊഹമ്മദ് മന്‍സൂറിനെ താലിബാന്‍ നേതാവാക്കിയതോടെ മുല്ല റസൂല്‍ അസ്വസ്ഥനായിരുന്നു. കിഴക്കന്‍ ഫറായിലുള്ള താലിബാന്‍ ഭീകരരുടെ യോഗത്തിലാണ് മുല്ല റസൂലിനെ വിഭജന ഗ്രൂപ്പിന്റെ തലവനായി തെരഞ്ഞെടുത്തത്. മുല്ല മൊഹമ്മദ് മന്‍സൂര്‍ സ്വന്തം നേട്ടങ്ങള്‍ക്കായി അധികാരം തട്ടിയെടുത്തു എന്നാണ് വിഭജന ഗ്രൂപ്പിന്റെ ആരോപണം.

അഫ്ഗാനില്‍ താലിബാന്‍ വീണ്ടും ഭരണം പിടിച്ചതിന് പിന്നാലെ മുല്ല റസൂലിനെ മോചിപ്പിച്ചതിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നാണ് സൂചന. അഫ്ഗാനില്‍ തിരികെ എത്തിയ ശേഷം മുല്ല റസൂലിലൂടെ വിഭജിച്ച് നില്‍ക്കുന്നവരെ താലിബാനുമായി ഒരുമിപ്പിക്കുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്നാണ് സൂചന. താലിബാന്‍ ഭരണത്തിന് പാകിസ്താനും ചൈനയും പിന്തുണ നല്‍കുന്നത് ഇന്ത്യയ്ക്കും ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button