KeralaLatest NewsNewsInternational

കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മതവാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം: മലയാളി യുവാവിനെതിരെ ജസ്ല മാടശ്ശേരി

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ ന്യായികരിക്കുന്ന ഒരു മലയാളിയുടെ പ്രഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താലിബാനിസത്തിന്റെ പ്രത്യേകതകൾ വിവരിച്ചുകൊണ്ടുള്ള യുവാവിന്റെ വീഡിയോയ്‌ക്കെതിരെ ആക്റ്റിവിസ്റ്റ് ജസ്ല മാടശ്ശേരി. കേരളത്തിലെ താലിബാന്‍ പ്രതിനിധിയുടെ ശബ്ദമാണിതെന്നും കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മത വാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം എന്നും ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചു.

‘കേരളത്തിലെ താലിബാന്‍ പ്രതിനിധിയുടെ ശബ്ദം. കേള്‍ക്കണം. മനസ്സിലാക്കണം. കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മത വാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം. കുറിച്ച് വെച്ചോളൂ. ഇത്തരം പാസീവ് സെല്‍സ് അപകടമാണ്’, വീഡിയോ പങ്കുവെച്ച് കൊണ്ട് ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:അഫ്ഗാനിസ്ഥാനിൽ നടക്കുന്ന സ്ത്രീയുടെ അവകാശങ്ങൾക്ക് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഇല്ലാത്തത് ഭീകരം: ശ്രീലക്ഷ്മി അറയ്ക്കൽ

താലിബാൻ അധിനിവേശത്തെ ‘വിസ്മയമാക്കി’ പ്രചരിപ്പിക്കുന്ന മലയാളിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഒപ്പം ചൂഷകരായ ഒരു സമ്പത്ത് വ്യവസ്ഥയ്‌ക്കെതിരെ ഒരു പുതിയ ലോകം കെട്ടിപൊക്കുന്നവരാണ് താലിബാനെന്നും യുവാവ് പറയുന്നു. ഇസ്ലാമിക ലോകം അടുത്തെത്തിയിരിക്കുന്നു എന്നതരത്തിലുള്ള വാക്കുകൾക്കാണ് അദ്ദേഹം കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്. കേരളത്തിൽ താലിബാനിസ്റ്റുകൾ ഉണ്ടെന്ന ഏറ്റവും അടുത്ത തെളിവാണ് അദ്ദേഹത്തിന്റെ ഈ വീഡിയോ സൂചിപ്പിക്കുന്നത്.

വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ…

അഫഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകാം, ജോലിക്ക് പോകാം .എന്നാൽ ഞങ്ങളുടെ പേരിൽ കല്ലുവെച്ച നുണകളാണ് മാധ്യമങ്ങൾ പങ്കുവെക്കുന്നത്. സ്ത്രീകൾക്ക് പൂർണസ്വാതന്ത്ര്യം ഉണ്ട്. പുറത്തിറങ്ങുമ്പോൾ ഹിജാബ് ധരിക്കണെമെന്ന് മാത്രം. താലിബാൻ എന്നത് ഒരു ഭീകര സംഘടനയാണെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. മുസ്ലിംങ്ങളടക്കം ഇത് വിശ്വസിക്കുന്നു. എന്നാൽ അവിടെ ആളുകൾ പട്ടിണികിടന്ന് മരിക്കുന്നതോ, അമേരിക്കയുടെ അധിനിവേശം നടത്തിയിട്ടും , പരസ്പരം യുദ്ധം ചെയ്ത് മരിക്കുന്നതോ അല്ല മാധ്യമങ്ങൾക്ക് വിഷയം . സ്ത്രീകൾ തലമറയ്ക്കുന്നതോ, മദ്യം നിരോധിക്കോ ,ഡാൻസ്ബാറുകൾ നിരോധിക്കോ, വ്യഭിചാരം നിരോധിക്കുകയോ.. സിനിമ എന്ന ആഭാസം നിരോധിക്കുമോയെന്ന ആശങ്കകളാണ് മാധ്യമങ്ങൾക്കുള്ളത്.

താലിബാൻ ഒരിക്കലും അധികാരത്തിന് വേണ്ടി കൊന്നൊടുക്കിയ ചരിത്രമില്ല. അവിടെയുള്ള വിദ്യാർത്ഥി സമൂഹത്തെ രക്ഷിക്കുക എന്നതാണ് താലിബാന്റെ പ്രധാന ലക്ഷ്യം. എത്ര മനോഹരമായിട്ടാണ് താലിബാൻ അഫ്‌ഗാൻ കീഴടക്കിയത്. ഇനിയുള്ള നാളുകൾ സമാധാനത്തിന്റെ നാളുകളാണ്. വളരെ സമാധാനത്തോടും പരിഹാസ രൂപേണയുമാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചത് ഏറെ ഗൗരവമുള്ളതാണ്. മാധ്യമങ്ങളെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button