പഴമായും പച്ചക്കറിയായും അറിയപ്പെടുന്ന ചുരുക്കം ചില ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് തക്കാളി. ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള തക്കാളി പലരുടെയും പ്രിയപ്പെട്ട ഒരിനമാണ്. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി വളരെയധികം നേട്ടങ്ങളാണുള്ളത്. പക്ഷെ അമിതമായി എന്ത് കഴിച്ചാലും അത് അപകടം തന്നെയാണ്.
Also Read:കുട്ടികൾ പാൽ കുടിക്കുന്നില്ലെങ്കിൽ, കാത്സ്യം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ നൽകൂ
ക്യാൻസർ രോഗികൾക്ക് തക്കാളിയിലെ ലൈക്കോപ്പയിന്‍ രോഗം അധികരിക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ ഇത് പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ ഉണ്ടാക്കുമെന്നും അതിനാല്‍ ക്യാന്‍സര്‍ ചികിത്സാ ചെയ്യുന്നവര്‍ തക്കാളി മിതമായി മാത്രം ഉപയോഗിക്കണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
തക്കാളിയിലെ അസിഡിക് ബ്ലാഡറിനെ അസ്വസ്ഥമാക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് മൂത്രാശയ അണുബാധ ഉണ്ടാകാറുണ്ടെങ്കില്‍ തക്കാളിയുടെ ഉപയോഗം കുറയ്ക്കുക.
തക്കാളിയിലെ ഹിസ്റ്റമിന്‍ സന്ധിവേദനയും ശരീരത്തില്‍ നീരും ഉണ്ടാക്കും. സോളനായിന്‍ എന്ന ആല്‍ക്കലൈഡ് ആണ് ഇതുണ്ടാക്കുന്നത്. വാതരോഗമുള്ളവര്‍ തക്കാളിയുടെ അമിത ഉപയോഗം കുറയ്ക്കണം.
തക്കാളി മൈഗ്രെയിന്‍ കൂട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു ഇറാനിയന്‍ പഠനത്തില്‍ ഇത് പറയുന്നുണ്ട്. ഭക്ഷണ വ്യതിയാനത്തിലൂടെ 40 % മൈഗ്രെയിന്‍ നിയന്ത്രിക്കാമെന്ന് പറയപ്പെടുന്നു. നിങ്ങള്‍ക്ക് മൈഗ്രെയിന്‍ തലവേദന ഉണ്ടെങ്കില്‍ തക്കാളിയുടെ ഉപയോഗം കുറയ്ക്കുക. തക്കാളി അസിഡിക് ആണ്. നിങ്ങള്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടെങ്കില്‍ ഇത് കൂട്ടും. കൂടുതല്‍ അസിഡിക് ഉണ്ടാകുന്നതിനാല്‍ ഗ്യാസ്ട്രോ ഇന്റെന്‍സ്റ്റെയിന്‌ല അപ്സെറ്റ് ആകും. തക്കാളിയിലെ മാലിക് ആസിഡും സിട്രിക് ആസിഡുമാണ് അസിഡിറ്റി കൂട്ടുനനത്. ഗെര്‍ഡ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ വഷളാക്കും.
വൃക്കരോഗങ്ങള്‍ ഉള്ളവര്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കണം എന്ന് പറയാറുണ്ട്. തക്കാളിയിലെ പൊട്ടാസ്യം ഈ രോഗികള്‍ക്ക് ഹാനികരമാണ്. തക്കാളി ഓക്‌സലേറ്റ് ആയതിനാല്‍ വൃക്കയില്‍ കല്ലുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചു മാത്രം ഉപയോഗിക്കുക.
തക്കാളി വേവിക്കാതെ കഴിക്കുന്നത് രക്തസമ്മര്‍ദം കൂട്ടില്ല. കാരണം തക്കാളിയില്‍ 5 മില്ലിഗ്രാം സോഡിയമേ ഉള്ളൂ. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സൂപ്പോ കാനിലെ തക്കാളിയോ കഴിക്കുമ്പോള്‍ സോഡിയത്തിന്റെ അളവ് കൂടാറുണ്ട്. ഹിസ്റ്റമിന്റെ അലര്‍ജി ഉള്ളവര്‍ക്ക് തക്കാളി അലര്‍ജി ഉണ്ടാക്കാറുണ്ട്. എക്‌സിമ,ചര്‍മ്മത്തില്‍ കുരുക്കള്‍,തുമ്മല്‍,തൊണ്ടവേദന,നാക്കും മുഖവും വീര്‍ക്കല്‍ ,ശ്വാസതടസ്സം എന്നീ അലര്‍ജി പ്രശനങ്ങള്‍ തക്കാളി ചിലര്‍ക്ക് ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ തക്കാളി സൂക്ഷിച്ച് ഉപയോഗിക്കുക.
Post Your Comments