മലപ്പുറം: എംഎസ്എഫ് നേതൃത്വം പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നു എന്ന ‘ഹരിത’യുടെ പരാതിക്ക് പിന്നാലെ ഹരിതയ്ക്കെതിരെ നടപടിയെടുത്ത മുസ്ലിം ലീഗിനെ വിമർശിച്ച് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. വിഷയത്തിൽ ഹരിതയോട് മുസ്ലിം ലീഗ് നീതി കാണിച്ചില്ലെന്ന് ഫാത്തിമ തഹ്ലിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഹരിതയുടെ വിഷയത്തിൽ ലീഗ് കൈക്കൊണ്ട നിലപാടിൽ നിരാശയുണ്ടെന്നും പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ലെന്നും ഫാത്തിമ വ്യക്തമാക്കി.
Also Read:ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച് ഡി : യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ഫേസ്ബുക്കിൽ പൊങ്കാല
‘പെൺകുട്ടികളുടെ ശബ്ദമാണ് ഹരിത. മുസ്ലിം ലീഗിന് മുന്നിൽ ഇത്തരമൊരു വിഷയം എത്തുന്നത് ആദ്യമായിട്ടാണ്. ഇങ്ങനെയൊരു പ്രശ്‌നം ഇതുവരെ പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടില്ല. വനിതാ കമ്മീഷനെ സമീപിച്ചത് ഞങ്ങൾ പത്ത് വനിതാ പ്രവർത്തകരാണ്. നേതാക്കളെ നേരിട്ട് നിരവധി തവണ കണ്ടിട്ടും പരിഹാരം ഉണ്ടാകാതെ വന്നതോടെയാണ് കമ്മീഷനെ സമീപിച്ചത്. ഈ വിഷയം കേരളത്തിന് മാത്രം അല്ല, രാജ്യത്തിന് തന്നെ മാതൃകാപരമായ രീതിയിലായിരിക്കും മുസ്ലിം ലീഗ് പരിഹരിക്കുക എന്നെനിക്കുറപ്പുണ്ട്’, ഫാത്തിമ പറയുന്നു.
എം.എസ്.എഫിന്‍റെ 11 ജില്ലാ കമ്മിറ്റികൾ പി.കെ.നവാസിനെതിരെ രംഗത്തെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. നവാസിനെ മാറ്റിനിർത്തണമെന്നാണ് കമ്മിറ്റികളുടെ ആവശ്യം. എന്നാൽ, കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്‍റെ വിശദീകരണം.
Post Your Comments