Latest NewsKeralaNewsIndia

രാജ്യത്തിന് തന്നെ മുസ്ലിം ലീഗ് മാതൃകയാകും, ലീഗിൽ ഇത് ആദ്യ സംഭവം: ഹരിതയോട് പാർട്ടി നീതി കാണിച്ചില്ലെന്ന് ഫാത്തിമ തഹ്​ലിയ

മലപ്പുറം: എംഎസ്എഫ് നേതൃത്വം പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നു എന്ന ‘ഹരിത’യുടെ പരാതിക്ക് പിന്നാലെ ഹരിതയ്ക്കെതിരെ നടപടിയെടുത്ത മുസ്ലിം ലീഗിനെ വിമർശിച്ച് ദേശീയ വൈസ് പ്രസിഡന്‍റ്​​​ ഫാത്തിമ തഹ്​ലിയ. വിഷയത്തിൽ ഹരിതയോട്​​ മുസ്​ലിം ലീഗ്​ നീതി കാണിച്ചില്ലെന്ന്​​​ ഫാത്തിമ തഹ്​ലിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഹരിതയുടെ വിഷയത്തിൽ ലീഗ് കൈക്കൊണ്ട നിലപാടിൽ നിരാശയുണ്ടെന്നും പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ലെന്നും ഫാത്തിമ വ്യക്തമാക്കി.

Also Read:ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച്‌ ഡി : യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ഫേസ്ബുക്കിൽ പൊങ്കാല

‘പെൺകുട്ടികളുടെ ശബ്​ദമാണ്​ ഹരിത. മുസ്ലിം ലീഗിന് മുന്നിൽ ഇത്തരമൊരു വിഷയം എത്തുന്നത് ആദ്യമായിട്ടാണ്. ഇങ്ങനെയൊരു പ്രശ്‌നം ഇതുവരെ പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടില്ല. വനിതാ കമ്മീഷനെ സമീപിച്ചത് ഞങ്ങൾ പത്ത് വനിതാ പ്രവർത്തകരാണ്. നേതാക്കളെ നേരിട്ട് നിരവധി തവണ കണ്ടിട്ടും പരിഹാരം ഉണ്ടാകാതെ വന്നതോടെയാണ് കമ്മീഷനെ സമീപിച്ചത്. ഈ വിഷയം കേരളത്തിന് മാത്രം അല്ല, രാജ്യത്തിന് തന്നെ മാതൃകാപരമായ രീതിയിലായിരിക്കും മുസ്ലിം ലീഗ് പരിഹരിക്കുക എന്നെനിക്കുറപ്പുണ്ട്’, ഫാത്തിമ പറയുന്നു.

എം.എസ്​.എഫിന്‍റെ 11 ജില്ലാ കമ്മിറ്റികൾ ​ പി.കെ.നവാസിനെതിരെ രംഗത്തെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. നവാസിനെ മാറ്റിനിർത്തണമെന്നാണ്​ കമ്മിറ്റികളുടെ ആവശ്യം. എന്നാൽ, കത്ത്​ ലഭിച്ചിട്ടില്ലെന്നായിരുന്നു മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്‍റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button