KeralaLatest NewsNews

സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട് : സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസ്. 2013 ലാണ് കേസിനാസ്പദമായ സംഭവം. സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. യൂത്ത് ലീഗ് മുൻ ജില്ല കൗൺസിൽ മജീദ് ഗൂഢാലോചന വെളിപ്പെടുത്തിക്കൊണ്ട് വാർത്ത സമ്മേളനം നടത്തിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.

Read Also : ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച്‌ ഡി : യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ഫേസ്ബുക്കിൽ പൊങ്കാല 

യൂത്ത് ലീഗ് കൊടുവളളി മണ്ഡലം സെക്രട്ടറി എം നസീഫ്, മുസ്ലീം ലീഗ് കൊടുവളളി മുനിസിപ്പൽ പ്രസിഡന്റ് വി. അബ്ദുഹാജി, ജനറൽ സെക്രട്ടറി കെ കെ എ ഖാദർ, കൊയിലാണ്ടിയിലെ കൊട്ടേഷൻ നേതാവ് നബീൽ എന്നിവർക്കെതിരെയാണ് കൊടുവളളി പാേലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button