കാബൂള്‍: ധാതു സമ്പന്നമാണ് അഫ്ഗാനിസ്താന്റെ ഭൂമി. അമൂല്യമായ ലോഹങ്ങളും ഇവിടെ ഒളിഞ്ഞുകിടക്കുന്നുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ബദക്ഷാനിലെ വിഭവങ്ങളെ കുറിച്ച് അറിയാം. മൂന്ന് ലക്ഷം കോടി ഡോളറിന്റെ അമൂല്യ നിധിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ ഭരിച്ചവര്‍ക്കും ഇപ്പോള്‍ ഭരണം പിടിച്ച താലിബാനും ഇക്കാര്യം നന്നായറിയാം. ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഇന്ന് അഫ്ഗാനിസ്താന്‍. ഭൂമിക്കടയിലെ ധാതു സമ്പത്ത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ രാജ്യം അതിവേഗം കുതിക്കുമെന്നാണ് താലിബാന്റെ കണക്കുകൂട്ടല്‍.
Read Also : ‘സല്യൂട്ട് ചെയ്യുന്നു’ : അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം കൈയടക്കിയതിനെ പ്രശംസിച്ച് മൗലാനാ സജ്ജദ് നൊമാനി
അഫ്ഗാനിലെ സംഘര്‍ഷ കലുഷിതമായ അവസ്ഥയാണ് ഈ അമൂല്യ നിധി ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നത്. സോവിയറ്റ് അധിനിവേശം, ആഭ്യന്തര കലഹം, അമേരിക്കന്‍ അധിനിവേശം കഴിഞ്ഞ നാല് പതിറ്റാണ്ട് അഫ്ഗാന്‍ കടന്നുപോയത് അങ്ങനെയാണ്. യുദ്ധം അവസാനിച്ചെന്നും ഇനി സമാധാനത്തിന്റെ നാളുകളാണെന്നും താലിബാന്‍ പ്രഖ്യാപിക്കുന്ന വേളയില്‍ ചൈന അടുത്തകൂടുന്നത് ഈ നിധി ലക്ഷ്യമിട്ട് തന്നെയാണ് എന്നാണ് പറയപ്പെടുന്നത്.
2020ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 3 ലക്ഷം കോടി ഡോറളിന്റെ ധാതു സമ്പത്ത് അഫ്ഗാനിലുണ്ട്. അമേരിക്കയിലെ അഫ്ഗാന്‍ അംബാസഡറായിരുന്ന അഹമ്മദ് ഷാ കതവസായിയെ ഉദ്ധരിച്ച് ഡിപ്ലമാറ്റ് മാഗസിന്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ലോകത്തെ എല്ലാ രാജ്യങ്ങളും വിട്ടുനില്‍ക്കുന്ന വേളയില്‍ ആദ്യം സഖ്യം പ്രഖ്യാപിച്ചത് ചൈനയാണ്. ലോകത്ത് ധാതു സമ്പത്ത് ഏറ്റവും കൂടുതല്‍ കൈവശം വെക്കുന്നതും വ്യാപാരം ചെയ്യുന്നതുമായ രാജ്യമാണ് ചൈന. ലോകത്തെ ധാതു സമ്പത്തിന്റെ 35 ശതമാനവും അവരുടെ കൈകളിലാണ്. ആഫ്രിക്കന്‍ നാടുകളില്‍ ധാതു-ലോഹ ഖനികളുടെ വലിയൊരു ഭാഗം ചൈനയുടെ നിയന്ത്രണത്തിലാണ്.
ഇപ്പോള്‍ ചൈന നോട്ടമിട്ടിരിക്കുന്നത് അഫ്ഗാനിലെ ധാതു-ലോഹ ശേഖരമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്വര്‍ണം, അലുമിനിയം, വെള്ളി, സിങ്ക്, ലിഥിയം, മെര്‍ക്കുറി, ലാന്താനം, സെറിയം, നിയോഡിമിയം തുടങ്ങിയവയെല്ലാം അഫ്ഗാനിന്റെ ഭൂമിക്കടയിലുണ്ട്. അമേരിക്ക അഫ്ഗാന്‍ വിട്ടതോടെ ചൈന ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.
Post Your Comments