കാബൂള്‍: താലിബാന്‍ അഫ്‌ഗാനെ കീഴടക്കിയതിന് പിന്നാലെ താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗാനി ബാരാദര്‍ രാജ്യത്ത് തിരിച്ചെത്തി. 20 വര്‍ഷം നീണ്ട യു.എസ് ദൗത്യസംഘത്തിന്റെ പിന്മാറ്റത്തോടെയാണ് താലിബാന്‍ അധികാരം പിടിച്ചതും നേതാവിന് രാജ്യത്ത് തിരിച്ചെത്താനായതും.
താലിബാന്റെ ഡെപ്യുട്ടി നേതാവ് കൂടിയാണ് മുല്ല അബ്ദുള്‍ ഗാനി ബാരാദര്‍. കാബൂളിന്റെ നിയന്ത്രണം പിടിച്ചടക്കിയതിനു പിന്നാലെയാണ് ഖത്തറില്‍ നിന്നും ബാരാദര്‍ കാണ്ഡഹാറില്‍ എത്തിയത്. മാസങ്ങളായി ഖത്തറില്‍ കഴിയുന്ന ബരാദാര്‍ അമേരിക്കയുമായും അഫ്ഗാന്‍ സമാധാന ഇടനിലക്കാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Read Also: സുപ്രീം കോടതിയ്ക്ക് സമീപം യുവാവും യുവതിയും സ്വയം തീകൊളുത്തി
എതിരാളികളോട് പ്രതികാര നടപടി സ്വീകരിക്കില്ലെന്നും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുമെന്നും താലിബാന്‍ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിയില്‍ തിരികെ എത്തണമെന്നും താലിബാന്‍ നിര്‍ദേശിച്ചിരുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്തില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും അവര്‍ക്ക് പോകാമെന്നും താലിബാന്‍ വ്യക്തമാക്കി. ഇതിനുശേഷം കാബൂളില്‍ ഏതാനും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
First reported women’s protest in Kabul following the takeover by the Taliban:
Four women holding handwritten paper signs stand surrounded by armed Taliban fighters
Indescribable courage:pic.twitter.com/1HtpQ4X2ip
— Leah McElrath ?️? (@leahmcelrath) August 17, 2021
‘രണ്ട് പതിറ്റാണ്ട് മൂന്‍പുള്ള താലിബാന്‍ ഭീകര ഭരണത്തിന്റെ ഓര്‍മ്മയില്‍ ആയിരക്കണക്കിന് പൗരന്മാരാണ് രാജ്യത്ത് നിന്നു പലായനം ചെയ്യുന്നത്. എന്നാല്‍ 1996-2001 കാലഘട്ടത്തില്‍ കണ്ടപോലെയുള്ള ഭരണമായിരിക്കും. ‘വ്യക്തമായും വ്യത്യസ്തമായ’ ഭരണമായിരിക്കും’- താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.
‘ആശയത്തിന്റെയും വിശ്വാസത്തിന്റെയും കാര്യത്തില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍. മറ്റൊന്നിലും വ്യത്യസ്തതയില്ല. അനുഭവ സമ്പത്തിന്റെയും പക്വതയുടെയും ഉള്‍ക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും അവ കൈകാര്യം ചെയ്യുക. അതുകൊണ്ട് തന്നെ ഭരണം ഏറെ വ്യത്യസ്ഥമായിരിക്കുമെന്നതില്‍ സംശയം വേണ്ട’- അദ്ദേഹം പറഞ്ഞു.
Post Your Comments