KeralaLatest NewsNews

മുസ്‌ലിം ലീഗ് സ്ത്രീകളെ കാണുന്നത് പെറ്റുകൂട്ടുന്ന യന്ത്രമായാണ്: താലിബാനുമായി വലിയ വ്യത്യാസമൊന്നുമില്ലെന്ന് വിപി സുഹറ

കോഴിക്കോട്: എംഎസ്എഫ് നേതൃത്വം പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നു എന്ന ‘ഹരിത’യുടെ പരാതിയിൽ പ്രകോപിതരായി പരാതി നൽകിയവർക്കെതിരെ നടപടിയെടുത്ത മുസ്ലിം ലീഗിനെ പരിഹസിച്ച് വിപി സുഹറ. വനിതാ പ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണവിധേയർക്കെതിരെ നടപടി എടുക്കേണ്ടതിനു പകരം പരാതിക്കാർക്കെതിരെയാണ് ലീയ്ഗ് നടപടി സ്വീകരിച്ചത്. സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണിതെന്നും പരാതിയില്‍ ഉറച്ചു നിന്ന ഹരിതയിലെ പെണ്‍കുട്ടികളെയോര്‍ത്ത് അഭിമാനമുണ്ടെന്നും വിപി സുഹറ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

Also Read:അമേരിക്കയുടെ അഭ്യർത്ഥന തള്ളി ബംഗ്ലാദേശ് സർക്കാർ : അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവർക്ക് അഭയം നൽകില്ല

വിചിത്രവും സ്ത്രീവിരുദ്ധവുമായ നിലപാടാണ് വിഷയത്തിൽ ലീഗ് സ്വീകരിച്ചിരിക്കുന്നതെന്ന് സുഹറ പറഞ്ഞു. സ്ത്രീകള്‍ നിശബ്ദമായിരിക്കണമെന്നാണ് മുസ്ലിം ലീഗിന്റെയൊക്കെ നിലപാടെന്നും അവര്‍ പറയുന്നത് അനുസരിച്ച് അടിമകളെപ്പോലെ കഴിയണമെന്നും സുഹറ വ്യക്തമാക്കുന്നു. ഹരിതയുടെ പരാതിയില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ചര്‍ച്ച നടന്നിട്ട് ഒരു തീരുമാനവും ലീഗ് നേതൃതം എടുത്തില്ലെന്നും വിപി സുഹറ ചൂണ്ടിക്കാട്ടി.

‘സ്ത്രീകളെ ഇവര്‍ കാണുന്നത് പെറ്റുകൂട്ടുന്ന ഒരു യന്ത്രമായാണ്. താലിബാനുമായി ഇവര്‍ക്ക് വലിയ വ്യത്യാസമൊന്നുമില്ല. കാരണം താലിബാന്‍ എന്താണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നിശബ്ദമായിരിക്കുക പ്രസവിച്ചു കൂട്ടുക എന്ന്. ഇതു തന്നെയാണ് ക്രിസ്ത്യന്‍ വിഭാഗത്തിലും നടപ്പാക്കാന്‍ നോക്കുന്നത്. രണ്ടായിരം രൂപ കൊടുത്ത് പ്രസവിപ്പിക്കുക എന്നത്’, സുഹറ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button