Latest NewsNewsInternational

അഫ്ഗാനില്‍ മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക, താലിബാന്‍ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടന്‍

 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നിലപാട് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും. മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാന്‍ ജനത അന്തസ്സോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാന്റെ അയല്‍രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യര്‍ത്ഥിക്കുന്നു. താലിബാന്‍ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടന്‍ കുറ്റപ്പെടുത്തി.

കൂടുതല്‍ രാജ്യങ്ങള്‍ താലിബാനെതിരെ ശബ്ദം ഉയര്‍ത്തി രംഗത്ത് വന്നു. അഫ്ഗാനിസ്ഥാനില്‍ മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു. അഫ്ഗാന്‍ വിഷയം ഐക്യരാഷ്ട്ര രക്ഷാസമിതി ചര്‍ച്ച ചെയ്യുകയാണ്. ഇന്ത്യയുടെ യുഎന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തിയാണ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നത്. താലിബാന്‍ ധാരണ പാലിച്ചില്ലെന്ന് യുഎന്നിലെ അഫ്ഗാന്‍ അംബാസഡര്‍ യോഗത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button