Latest NewsNewsInternational

അർഹരായവരെ അഫ്‌ഗാനിൽ നിന്ന് തിരിച്ചെത്തിക്കും, എതിർക്കാൻ നിന്നാൽ തിരിച്ചടിയുണ്ടാകും: താലിബാന് ബൈഡന്റെ മുന്നറിയിപ്പ്

വാഷിങ്​ടണ്‍: അമേരിക്കന്‍ പൗരന്‍മാരേയും അര്‍ഹരായ അഫ്​ഗാനികളേയും രാജ്യത്തിന് പുറത്തെത്തിക്കുമെന്ന് ജോ ബൈഡൻ. ദൗത്യം പൂർണ്ണമാകുന്നത് വരെ സൈന്യം വിമാനത്താവളത്തിൽ തുടരുമെന്നും, എതിർക്കാൻ താലിബാൻ ശ്രമിച്ചാൽ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:പാലാ ബൈപ്പാസിന് കെ എം മാണിയുടെ പേര് നൽകും: ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ

അഫ്​ഗാനില്‍ നിന്നും യു.എസ്​സേനയെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ​ പ്രസിഡന്‍റ്​ ജോ ബൈഡന്‍. സേനയെ പിന്‍വലിച്ചതില്‍ കുറ്റബോധമില്ലെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ സഹായവും അഫ്​ഗാന്​ നല്‍കിയെന്നും യു.എസ്​ പ്രസിഡന്‍റ്​ കൂട്ടിച്ചേര്‍ത്തു.

5000ത്തോളം സൈനിക​രെയാണ് കാബൂള്‍ വിമാനത്താവളത്തിന്‍റെ സുരക്ഷക്കായി യു.എസ്​ നിയോഗിച്ചിട്ടുള്ളത്. അര്‍ഹരായ അഫ്​ഗാന്‍ പൗരന്‍മാര്‍ക്ക്​ പ്രത്യേക വിസ അനുവദിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
അഫ്​ഗാനിലെ സ്ഥിതിഗതികള്‍ അമേരിക്കന്‍ സുരക്ഷാ സംഘവും താനും സൂക്ഷ്​മമായി നിരീക്ഷിച്ച്‌​ വരികയാണെന്നും ജോ ബൈഡൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button