കാബൂള്‍ : താലിബാന്‍ തീവ്രവാദികള്‍ക്ക് അഫ്ഗാനിസ്ഥാനിലെ വികസനങ്ങള്‍ പുതുമയാകുന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ പാര്‍ലമെന്റില്‍ കയറി കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇതില്‍ പ്രധാനം.
ആയുധങ്ങളുമായി കെട്ടിടത്തിനുള്ളില്‍ കയറിയ ഇവര്‍ സ്പീക്കറുടെ കസേരയില്‍ കൗതുകത്തോടെ ഇരിക്കുന്നതും, അവിടെയുള്ള സാധന സാമഗ്രികള്‍ എടുത്ത് പരിശോധിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അഫ്ഗാന്‍ പ്രസിഡന്റ് അടക്കം ഇരുന്ന കസേരകളിലാണ് ഭീകരര്‍ ഇരുത്തമുറപ്പിച്ചിട്ടുള്ളത്. അംഗങ്ങള്‍ വോട്ടെടുപ്പിനായി ഉപയോഗിക്കുന്ന കാര്‍ഡുകള്‍ എടുത്ത് എന്തിനെന്ന് അറിയാതെ തിരിച്ചും മറിച്ചും നോക്കുന്നതും വീഡിയോയിലുണ്ട്.
കാബൂളിലെ അഫ്ഗാന്‍ പാര്‍ലമെന്റ് 90 മില്യണ്‍ ഡോളറില്‍ ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയതാണ്. 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയാണ് ഉദ്ഘാടനം ചെയ്തത്. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് ഇന്ത്യയില്‍ നിന്നുള്ള ഒരു സമ്മാനമായിരുന്നു അത്. തലസ്ഥാനത്തെ ദാര്‍ഉല്‍അമാന്‍ കൊട്ടാര സമുച്ചയത്തില്‍ 100 ഏക്കറിലധികം സ്ഥലത്ത് നിര്‍മ്മിച്ചതാണ് ഈ വലിയ സമുച്ചയം. ഇന്ത്യയിലെ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ആണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്, 2008 ല്‍ കരാര്‍ നല്‍കി നിര്‍മ്മാണം ആരംഭിച്ചു, 2014ല്‍ പദ്ധതി പൂര്‍ത്തിയാക്കുകയായിരുന്നു. തിളങ്ങുന്ന ചെമ്പ് മേല്‍ക്കൂര പാര്‍ലമെന്റിന്റെ പ്രത്യേകതയായിരുന്നു.
Post Your Comments