കാബൂള്‍: അഫ്ഗാനിസ്താനില്‍ അഴിഞ്ഞാട്ടം തുടര്‍ന്ന് താലിബാന്‍ ഭീകരര്‍. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയില്‍ താലിബാന്‍ പിടിച്ചെടുത്തു. കൊടും ഭീകരര്‍ ഉള്‍പ്പെടെ 5000ത്തോളം തടവുകാരെയാണ് താലിബാന്‍ ഇവിടെ നിന്നും മോചിപ്പിച്ചത്.
Also Read: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി: ആരോഗ്യ മന്ത്രി വീണാ ജോർജ്
അമേരിക്കന്‍ സൈന്യത്തിന് കീഴിലായിരുന്ന ബാഗ്രാമിലെ സൈനിക ജയിലാണ് താലിബാന്‍ പിടിച്ചെടുത്തത്. ജയിലില്‍ നിന്ന് ഐഎസ്, താലിബാന്‍ ഭീകരര്‍ ഉള്‍പ്പെടെയുള്ള തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്. സൈനിക പിന്മാറ്റത്തിന്റെ ഭാഗമായി ജയിലിന്റെ നിയന്ത്രണം അമേരിക്ക അഫ്ഗാന് കൈമാറിയിരുന്നു.
ജൂലൈ 1നാണ് ബാഗ്രാമിലെ സൈനിക ജയിലിന്റെ നിയന്ത്രണം അമേരിക്ക അഫ്ഗാനിസ്താന് കൈമാറിയത്. കാബൂളില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെയാണ് ഈ ജയില്‍ സ്ഥിതി ചെയ്യുന്നത്. അഫ്ഗാനിലെ ഏറ്റവും വലിയ അമേരിക്കന്‍ എയര്‍ബേസായിരുന്നു ബാഗ്രാം.
Post Your Comments