കാബൂൾ: കാബൂൾ പിടിച്ചെടുത്ത താലിബാന്റെ ആഘോഷങ്ങൾ വൈറലാകുന്നു. കാബൂളിലെ കുട്ടികളുടെ അമ്യൂസ്‌മെന്റ് പാർക്കിൽ ആർത്തുല്ലസിക്കുന്ന താലിബാൻ പോരാളികളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. റോയിട്ടേഴ്‌സിന്റെ മുതിർന്ന റിപ്പോർട്ടറായ ഹാമിദ് ശലീസിയാണു വിഡിയോ പങ്കുവച്ചത്. ചെറിയ കുട്ടികൾക്കുള്ള കാർ റൈഡിൽ താലിബാൻ അംഗങ്ങൾ പൊട്ടിച്ചിരിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
Also Read:പെഗാസസ് ഉപയോഗിക്കാൻ നിയമ തടസമില്ല: കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ചെറുപ്പക്കാരും മധ്യവയസ്‌കരുമായ താലിബാൻ അംഗങ്ങളെ വീഡിയോയിൽ കാണാം. എകെ 4 ഉൾപ്പെടെയുള്ള തോക്കുകളും ഇവരുടെ കൈയിലുണ്ട്. തീം പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം പൂർണമായും താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തം. കുട്ടികൾക്ക് കളിക്കാനായുള്ള ഇലക്ട്രിക് ബമ്പർ കാറുകൾ താലിബാൻ പ്രവർത്തകർ ഓടിക്കുന്ന വീഡിയോ ആണ് ആദ്യത്തേത്. ചുറ്റും നിൽക്കുന്നവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. വട്ടത്തിൽ പാവക്കുതിരികളെ ഓടിക്കുന്ന വീഡിയോയാണ് മറ്റൊന്ന്. ഇവരുടെയും കൈയിൽ തോക്കുകളുണ്ട്. ഇതു കൂടാതെ ട്രംപോലിനിൽ മുകളിലേക്കു താഴേക്കും കുട്ടികളെ പോലെ ചാടുന്നതും തവളച്ചാട്ടം ചാടുന്നതുമെല്ലാം മറ്റൊരു വിഡിയോയിലുണ്ട്.
#Kabul amusement park #Afghanistan pic.twitter.com/ELK0GjrwAm
— Hamid Shalizi (@HamidShalizi) August 16, 2021
മറ്റൊരു വിഡിയോയിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ താലിബാൻ, അവിടത്തെ ജിമ്മിൽ വർക്ക് ഔട്ട് നടത്തുന്ന ദൃശ്യങ്ങളുമുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ഇരിപ്പിടങ്ങളിൽ കയറി നിന്നും ഇവർ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. താലിബാന്റെ പിടിച്ചടക്കൽ മൂലം അഫ്ഗാൻ ജനത കൂട്ടാപാലായനം ചെയ്യുകയാണ്. കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ, രാജ്യം വിടാനായി തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
It seems all they wanted was free rides at the theme park #Taliban pic.twitter.com/qh00uk96UK
— Shakib Noori (@shakibnoori) August 16, 2021
Post Your Comments