കൊച്ചി: താലിബാന്‍ തീവ്രവാദിസംഘടന അല്ലെന്ന് വാദിച്ച മാധ്യമ പ്രവർത്തകൻ ഒ അബ്ദുള്ളയെ പരിഹസിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രമുഖ ചാനലിന്റെ ചര്‍ച്ചയിലാണ് താലിബാന്റെ ക്രൂരതകളെ ന്യായീകരിച്ച് ഒ അബ്ദുള്ള രംഗത്ത് വന്നത്. ‘ഇയാളെന്തിന്‍റെ കുഞ്ഞാണോ എന്തോ. വെളുപ്പിച്ചങ്ങ് മെഴുകുവാ’ എന്നായിരുന്നു അബ്‌ദുള്ളയെ പരിഹസിച്ച് ജസ്ല മാടശ്ശേരി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. അഫ്‍ഹാൻ-താലിബാൻ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു അബ്‌ദുള്ളയുടെ വിവാദ പരാമർശം.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ നേരിടുന്ന ദുരിതത്തിന് ലോകത്തിന് മുന്‍പില്‍ പതിനായിരക്കണക്കിന് അനുഭവസാക്ഷ്യം ഉണ്ടെന്നും ‘മതം പഠിച്ച വിദ്യാര്‍ത്ഥികള്‍’ എന്നുമാത്രമാണ് താലിബാന്‍ എന്ന അറബി വാക്കിന്റെ അര്‍ത്ഥമെന്നുമാണ് ഒ അബ്ദുള്ള ചർച്ചയിൽ വാദിച്ചത്. അഫ്ഗാനിസ്ഥാനില്‍ താലിബാൻ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെയും ഒ അബ്ദുള്ള ന്യായീകരിച്ചു. ബലാത്സംഗം വലിയകാര്യമൊന്നുമല്ലെന്നും ഇന്ത്യയിലും ബലാത്സംഗകേസുകളില്ലേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
‘ബലാല്‍സംഗം വലിയകാര്യമൊന്നുമല്ല. ഇന്ത്യയില്‍ ബലാല്‍സംഗം നടക്കുന്നതിനും അനുഭവസാക്ഷ്യം ഉണ്ടെല്ലോ..മതം പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്നുമാത്രമാണ് താലിബാന്‍ എന്ന അറബി വാക്കിന്റെ അർത്ഥം തീവ്രവാദി എന്നല്ല. ഇസ്ലാമിക സ്റ്റേറ്റിനെ താലിബാന്‍ എതിര്‍ക്കുന്നുണ്ടല്ലോ. താലിബാന്റെ ജീവിതവീക്ഷണം തന്നെ മതനിയമങ്ങളെ ആസ്പദമാക്കിയാണ്. ശരി അത് മാത്രമാണ്, താലിബാന്‍ നിയമമായി അംഗീകരിച്ചിരുന്നത്. മത വീക്ഷണമുള്ള ജനാധിപത്യ ഭരണമായിരിക്കും അവിടെ വരുക’- ഒ അബ്ദുള്ള വാദിച്ചു.
Post Your Comments