കണ്ണൂർ: കടയുടമകളെ സി ഐ ടി യു ചുമട്ടുതൊഴിലാളികൾ മർദ്ദിച്ചതായി പരാതി. കണ്ണൂരിലാണ് സംഭവം. കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു സിഐടിയു പ്രവർത്തകരുടെ അതിക്രമം.
Read Also: ഒറ്റ ദിവസം മൂന്ന് മോഷണം: കള്ളനെ സാഹസികമായി പിടികൂടി പോലീസ്
കണ്ണൂർ മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ റബി മുഹമ്മദ് , സഹോദരൻ റഫി എന്നിവരെയാണ് സി ഐ ടി യു തൊഴിലാളികൾ മർദ്ദിച്ചത്. കടയിലേക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ ഇവർ കോടതി അനുമതി വാങ്ങിയിരുന്നു. ഇതിനെ തുടർന്നാണ് കടയുടമകൾക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കടയുടമകൾ പോലീസിൽ പരാതി നൽകി.
Read Also: ‘അതിജീവനത്തിനായി അവര്‍ രാജ്യതലസ്ഥാനത്ത് സമരം തുടരുകയാണ്’: കാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി
Post Your Comments