മധ്യപ്രദേശ്: അറുപത് വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മധ്യപ്രദേശിലാണ് സംഭവം. കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സിംഗ്രുലിയിലാണ് സംഭവം നടന്നത്. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും ഉണ്ടെന്നാണ് പോലീസ് റിപ്പോർട്ട്.
അതേസമയം, രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീ പീഡനങ്ങളിലും മറ്റും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവുമധികം കുട്ടികളെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ബാധിക്കുന്നതെന്നാണ് ഗൗരവമായി കാണുന്നത്.
കേരളത്തിലും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചിരിക്കുന്നു. വണ്ടിപ്പെരിയാറും, വാളയാറും തുടങ്ങി ആ നിര നീണ്ടുകൊണ്ടിരിക്കുകയാണ്.
Post Your Comments