Latest NewsKeralaNews

നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ കടയുടമകളെ മര്‍ദിച്ചതായി പരാതി

കണ്ണൂര്‍ : സാധനങ്ങള്‍ ഇറക്കുന്നതിനിടെ നോക്കുകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു ചുമട്ടു തൊഴിലാളികള്‍ കടയുടമകളെ മര്‍ദിച്ചതായി പരാതി. സ്വന്തമായി സാധനങ്ങള്‍ ഇറക്കിയതിനെ തുടർന്നാണ് കടയുടമ റബി മുഹമ്മദിനേയും സഹോദരനേയുമാണ് ആക്രമിച്ചത്. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കാന്‍ കോടതി അനുമതി വാങ്ങിയിരുന്നുവെന്ന് കടയുടമ പറയുന്നു.

രണ്ടാഴ്ച മുൻപാണ് ഈ കട പ്രവർത്തനം തുടങ്ങിയത്. അന്നു മുതൽ തന്നെ സിഐടിയു പ്രവർത്തകരുമായി പ്രശ്നം നിലനിൽക്കുന്നുണ്ട്. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കുന്നതിന് കോടതിയുടെ അനുമതി വാങ്ങുകയും പെരിങ്ങം പൊലീസ് സ്റ്റേഷനിൽ ഈ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് കടയുടമകളെയും സിഐടിയു പ്രവർത്തകരെയും വിളിച്ച് ചർച്ച നടത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.

Read Also  :  ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ടീം കളിക്കുമെന്ന് ടീം മീഡിയ മാനേജർ

അതിനിടെയാണ് പന്ത്രണ്ടോളം വരുന്ന സിഐടിയു പ്രവർത്തകർ സാധനം ഇറക്കുന്നതിന് കടയിൽ എത്തുകയും അതിൽ വാക്കേറ്റം ഉണ്ടാവുകയും കടയുടമകളെയും ജീവനക്കാരെയും മർദിച്ചതും. പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button