വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ സൈന്യത്തിനെതിരെ വിമര്‍ശനവുമായി ജോ ബൈഡന്‍. അഫ്ഗാനിലെ രാഷ്ട്രീയ നേതാക്കളുടെ പലായനത്തെയും സൈന്യത്തിന്റെ കീഴടങ്ങലിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയുടെ സേനാ പിന്മാറ്റത്തെ ബൈഡന്‍ ശരിവെയ്ക്കുകയും ചെയ്തു.
അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇനിയും ജീവന്‍ നഷ്ടമാകാന്‍ പാടില്ലെന്നും താലിബാനുമായി ചര്‍ച്ച നടത്താനുള്ള തന്റെ ഉപദേശം അഫ്ഗാന്‍ പ്രസിഡന്റ് നിരാകരിച്ചെന്നും ബൈഡന്‍ പറഞ്ഞു. താലിബാനെതിരെ ചെറുത്തുനില്‍ക്കാന്‍ പോലും സൈന്യത്തിന് കഴിഞ്ഞില്ലെന്ന് പറഞ്ഞ അദ്ദേഹം സമാധാനം പുന:സ്ഥാപിക്കാന്‍ എല്ലാ സഹായവും അമേരിക്ക നല്‍കിയെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, അഫ്ഗാനിസ്താനിലെ താലിബാന്‍ അധിനിവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാനിസ്താന്‍ ഭീകരരുടെ താവളമാക്കരുതെന്നും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും യു.എന്‍ വ്യക്തമാക്കി.
Post Your Comments