ന്യൂഡല്‍ഹി: അഫ്ഗാന്റെ ഭരണം താലിബാന് പിടിച്ചതോടെ വിദേശികളും സ്വദേശികളും ഒരുപോലെ അഫ്ഗാന് വിട്ടോടുന്ന കാഴ്ചയായിരുന്നു കണ്ടത്. ഓരോ നഗരങ്ങളും താലിബാന് പിടിച്ചെടുക്കുമ്പോള്‍ പലായനം ചെയ്തവരെല്ലാം എത്തിയത് കാബൂളിലായിരുന്നു. ഒടുവില്‍ കാബൂളിലും താലിബാന്‍കാര്‍ എത്തി. ഇതോടെ പലരും മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകാനൊരുങ്ങി. ഇതോടെ വിമാനത്താവളത്തില്‍ തിക്കും തിരക്കുമായി. കാര്യങ്ങള്‍ സംഘര്‍ഷത്തിലേയ്ക്ക് കടന്നു.
Read Also : അഫ്ഗാൻ പ്രസിഡൻഷ്യൽ പാലസിലെ ജിമ്മിൽ വർക്ക് ഔട്ട് നടത്തി താലിബാൻ ഭീകരർ : വീഡിയോ പുറത്ത്
ഇതിനിടയിലാണ് ഇന്ത്യക്കാരെ സുരക്ഷിതമായി വ്യോമസേനാ വിമാനത്തില്‍ രക്ഷപ്പെടുത്തിയത്. സാഹസികമായ ദൗത്യമായിരുന്നു അത്. വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് കാബൂളിലേക്ക് പുറപ്പെട്ടത്. ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങിയ 200 ലധികം ഉദ്യോഗസ്ഥരെയും സുരക്ഷാ ഭടന്മാരെയും കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തുകയായിരുന്നു ദൗത്യം. ആഗസ്റ്റ് 15നാണ് വ്യോമസേനാ വിമാനം പുറപ്പെട്ടത്. കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങി. അതിന് ശേഷം സാഹചര്യങ്ങള്‍ ആകെ മാറി.
ജനങ്ങള്‍ കൂട്ടത്തോടെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയതോടെ വ്യോമമേഖല അടച്ചിട്ടതായി അഫ്ഗാന് ഏവിയേഷന്‍ വിഭാഗം അറിയിച്ചു. എയര്‍ ഇന്ത്യയ്ക്ക് ദൗത്യം പൂര്‍ത്തീകരിക്കാനായില്ല. പിന്നെ ഏക വഴി വ്യോമസേനയുടെ വിമാനം മാത്രമായി. വിമാനത്താവളത്തിലേക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ എത്തിക്കുന്നതായിരുന്നു ശ്രമകരമായ ദൗത്യം.
എംബസിയില്‍ നിന്ന് പുറപ്പെട്ടാല്‍ വ്യോമസേനാ വിമാനത്തിന് അടുത്തേക്ക് എത്താന്‍ പറ്റുമോ എന്ന് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. ഒരു ഭാഗത്ത് പരിഭ്രാന്തരായ ജനക്കൂട്ടമായിരുന്നു. കൂടാതെ ഇടയ്ക്കിടെ താലിബാന്‍കാരുടെ പരിശോധനയും. തിങ്കളാഴ്ച രാവിലെ എംബസി ഒഴിപ്പിക്കല്‍ നടക്കില്ലെന്ന് ഉറപ്പായി. പിന്നീട് നയതന്ത്ര തലത്തില്‍ ഇടപെടല്‍ ആരംഭിച്ചു.
കാബൂളിലെ ഗ്രീന്‍ സോണിലാണ് ഇന്ത്യയുടേത് ഉള്‍പ്പെടെ പ്രധാന രാജ്യങ്ങളുടെ എംബസികള്‍. ഇവിടെ നിന്ന് വാഹനം പുറപ്പെട്ടാല്‍ താലിബാന്റെയും ജനങ്ങളുടെയും കണ്ണില്‍പ്പെടുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യയിലേക്ക് നിരവധി അഫ്ഗാന്‍കാര്‍ പോകാന്‍ ശ്രമിക്കുന്നു എന്ന വിവരം ലഭിച്ചതോടെ താലിബാന് പരിശോധന ശക്തമാക്കി. ഷാഹില്‍ വിസാ ഏജന്‍സിയില്‍ അവരെത്തി പരിശോധിച്ചു.
എംബസിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് ബാച്ചാക്കി തിരിച്ചു. 45 പേരടങ്ങുന്ന ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആദ്യം നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. താലിബാന്‍കാര്‍ വഴിയില്‍ തടഞ്ഞു പരിശോധിച്ചു. ഇന്ത്യക്കാരാണെന്ന് ബോധ്യമായതോടെ വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവദിച്ചു. അതോടെ ആദ്യ സംഘം പുറപ്പെടുകയും ചെയ്തു.
ഇന്ത്യക്കാരുടെ രണ്ടാം സംഘത്തെ തിങ്കളാഴ്ച രാത്രി ഒഴിപ്പിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യമായി. എംബസിയില്‍ നിന്ന് വിമാനത്താവളത്തിലെത്തിയെങ്കിലും ആകാശ പാത അടച്ചത് മറ്റൊരു വെല്ലുവിളിയായി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചു. മറ്റു ചില ഇടപെടലുകളും കേന്ദ്രസര്‍ക്കാര്‍ നടത്തി.
അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുദ്രേന്ദ്ര ടണ്ടന് താലിബാന്‍കാരുമായി സംസാരിച്ചു. ആകാശ പാതയില്‍ വച്ച് ആക്രമണം ഉണ്ടാകില്ലെന്ന് നയതന്ത്ര പ്രതിനിധികള്‍ ഉറപ്പാക്കുകയായിരുന്നു
Post Your Comments