Latest NewsJobs & VacanciesNewsEducation & Career

ഐഡിബിഐ ബാങ്കിൽ ബിരുദധാരികൾക്ക് അവസരം: ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ന്യൂഡൽഹി : ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആകാൻ ബിരുദക്കാർക്ക് അവസരം. 650 ഒഴിവ്. ഓഗസ്റ്റ് 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം. പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കാണ് പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്‌തികയിൽ നിയമനം ലഭിക്കും. ബെംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവിടങ്ങളിലാണ് കോഴ്‌സ്.

കേരളത്തിൽനിന്നുള്ളവർക്ക് മണിപ്പാലിലാണ് പ്രവേശനം. പ്രായം 2021 ജൂലൈ ഒന്നിന് 21– 28 (പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്). യോഗ്യത (2021 ജൂലൈ ഒന്നിന്) കുറഞ്ഞത് 60% മാർക്കോടെ (പട്ടികവിഭാഗം, അംഗപരിമിതർക്ക് 55%) ഏതെങ്കിലും വിഷയത്തിൽ ബിരുദം.

Read Also  :  കാബൂള്‍ അംബാസഡര്‍ രുദേന്ദ്ര ടണ്ടനെയും ഇന്ത്യന്‍ ജീവനക്കാരെയും തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാര്‍

ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവ വഴിയാണ് തെരഞ്ഞെടുപ്പ്. സെപ്റ്റംബർ 4 നാകും പരീക്ഷ. ആലപ്പുഴ, കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും www.idbibank.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button