KeralaLatest NewsNews

അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടന്നു പോകുന്നവരെ തടയരുത്: കർണാടക സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടന്നു പോകുന്നവരെ തടയരുതെന്നു കർണാടക സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് കോടതി പുറത്തിറക്കി. മരണം, മെഡിക്കൽ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്നാണ് കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ പറയുന്നത്.

Read Also: വിസ്മയമല്ല വികൃതമാണ് താലിബാൻ: താലിബാൻ വിസ്മയമാണെന്ന് ചിന്തിക്കുന്ന തീവ്രവാദികളെ അങ്ങോട്ട് വിടാൻ ഗവണ്മെൻ്റ് തയ്യാറാകണം

യാത്ര ചെയ്യുന്ന വാഹനം ആംബുലൻസ് വേണം എന്ന് നിർബന്ധിക്കരുത്, സ്വകാര്യ വാഹനങ്ങളിൽ ആണെങ്കിലും അതിർത്തി കടന്നു യാത്ര ചെയ്യാൻ അനുവദിക്കണം, മതിയായ രേഖകൾ ഉള്ളവരെ തടയരുത് തുടങ്ങിയ നിർദ്ദേശങ്ങളും കോടതി നൽകിയിട്ടുണ്ട്. അതേസമയം കർണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കർശനമാക്കിയതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.

മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് ആണ് കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിയിൽ ഇളവ് തേടി കേരള ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ നടപടി സർക്കാർ പുന:പരിശോധിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെടുന്നു.

Read Also: ഗര്‍ഭകാലത്തെ കോവിഡ് : അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് ഗവേഷകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button