വാഷിംഗ്‌ടൺ : കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ അവരുടെ കുഞ്ഞിനെ 37 ആഴ്ചയോ അതിനു മുൻപോ പ്രസവിക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ-സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
Read Also : രാജ്യത്തെ മികച്ച മുഖ്യമന്ത്രി : ഇന്ത്യാ ടുഡെ ‘മൂഡ് ഓഫ് നേഷന്‍’ സര്‍വേ ഫലം പുറത്ത്
ഗര്‍ഭകാലത്ത് കോവിഡ് ബാധിക്കുന്നത് ഗര്‍ഭിണികള്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത 60 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യന്‍ സ്ത്രീകളില്‍ വളരെ നേരത്തെ പ്രസവിക്കാനുള്ള സാധ്യത 240 ശതമാനം കൂടുതലാണെന്നും അമേരിക്കന്‍ – ഇന്ത്യന്‍ സ്ത്രീകളില്‍ മാസം തികയായെ പ്രസവിക്കാനുള്ള സാധ്യത 170 ശതമാനം കൂടുതല്‍ ആണെന്നും ഗവേഷകര്‍ കണ്ടെത്തി.
കോവിഡ് അണുബാധയ്ക്ക് ശേഷം മാസം തികയാതെ അല്ലെങ്കില്‍ നേരത്തെയുള്ള പ്രസവത്തിനുള്ള സാധ്യത 10 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാസം തികയാതെയുള്ള പ്രസവം തടയാന്‍ ഗർഭിണികൾ കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും ഗവേഷക സംഘം പറയുന്നു.
Post Your Comments