തിരുവനന്തപുരം: താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ അങ്കലാപ്പിലാണ് മറ്റ് രാഷ്ട്രങ്ങളും. അഫ്‌ഗാനിൽ കുടുങ്ങിയിരിക്കുന്ന സ്വന്തം ജനതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അതാത് രാജ്യങ്ങൾ നടത്തിവരുന്നത്. കാബൂളില്‍ കുടുങ്ങിയ ഇന്ത്യക്കാരിൽ മലയാളികളുമുണ്ട്. കാബൂളിൽ അകപ്പെട്ട കണ്ണൂർ തലശേരി സ്വദേശി സഹായം അഭ്യർത്ഥിച്ച് നോർക്കയിലേക്ക് വിളിച്ചിരുന്നു. തനിക്കൊപ്പം 35 പേരുണ്ടെന്നായിരുന്നു യുവാവ് പറഞ്ഞത്. നിലവിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സുരക്ഷിതരാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
Also Read:ആദ്യത്തെ ഇന്ത്യൻ വനിതാ സത്യാഗ്രഹി സുഭദ്ര കുമാരി ചൗഹാനെ ആദരിച്ച് ഗൂഗിൾ
കാബൂളിൽ അകപ്പെട്ട മലയാളികളെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് പ്രകാരം നോര്‍ക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി. കൂടുതല്‍ മലയാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തെ നോര്‍ക്ക സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്. കാബൂളിലെ സ്ഥിതി വഷളാവുകയാണ്. നിലവിൽ കാബൂളിൽ കുടുങ്ങിയ മറ്റ് രാജ്യക്കാർക്ക് മേൽ താലിബാൻ സമ്മർദ്ദം ചെലുത്തുന്നില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുതുടങ്ങി. 120 നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയില്‍ എത്തി. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്നുതന്നെ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ എയര്‍ ഇന്ത്യാ വിമാനം കാബൂളിലേക്ക് അയയ്ക്കാനിരുന്നെങ്കിലും അഫ്ഗാന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments