ന്യൂഡല്‍ഹി: ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സൂചന. രാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നുവെന്ന് എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് പ്രസ് സെക്രട്ടറി അബ്ദുള്‍ഹഖ് ആസാദ് പറഞ്ഞു. തന്റെ സുഹൃത്ത് അയച്ചു തന്ന സ്‌ക്രീന്‍ ഷോട്ട് കണ്ടപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയം തോന്നിയതെന്ന് അദ്ദേഹം അറിയിച്ചു. അഷ്‌റഫ് ഗാനിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ട്വീറ്റാണ് എംബസിയുടെ അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും അസ്വാഭാവികമായ രീതിയിലുള്ള ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നതെന്ന് എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ അഫ്ഗാന്‍ പ്രസിഡന്റ് രാജ്യം വിട്ട് പോയതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
Post Your Comments