കാബൂൾ: അഫ്ഗാനിസ്താനിലെ പാർലമെന്റും താലിബാൻ പിടിച്ചടക്കി. ആയുധങ്ങളുമായി താലിബാൻ ഭീകരർ അഫ്ഗാൻ പാർലമെന്റ് കെട്ടിടത്തിൽ പ്രവേശിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.
Read Also: താലിബാനെ പിന്തുണച്ച് മലയാളികള്‍, പ്രൊഫൈലുകള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍
കഴിഞ്ഞ ദിവസം അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരവും താലിബാൻ കൈവശപ്പെടുത്തിയിരുന്നു. താലിബാൻ ഭീകരർ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്ത താലിബാൻ നിലവിൽ അഫ്ഗാനിസ്താനിൽ യുദ്ധം അവസാനിപ്പിച്ചിരിക്കുകയാണ്. ഭീകര നേതാവായ മുല്ല അബ്ദുൾ ഗാനി ബരാദറിനെ അഫ്ഗാന്റെ പുതിയ പ്രസിഡന്റ് ആക്കാനാണ് താലിബാൻ പദ്ധതിയിടുന്നത്. നിരവധി പേരാണ് താലിബാനെ ഭയന്ന് അഫ്ഗാനിസ്താനിൽ നിന്നും കൂട്ടപലായനം ചെയ്യുന്നത്.
Post Your Comments