KeralaLatest NewsNewsIndiaInternational

അതേ റിപ്പോർട്ടർ, വ്യത്യസ്ത വേഷം: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് മുൻപും പിൻപും

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നാടകീയമായ മാറ്റങ്ങളാണ് കാബൂളിൽ നടന്നത്

കാബൂൾ: താലിബാൻ ഭീകരരുടെ അഫ്ഗാൻ അധിനിവേശത്തിന് ശേഷം പുറത്തുവരുന്ന വാർത്തകൾ അധികവും ഭീകരരുടെ മനുഷ്വത്വ രഹിതമായ പ്രവർത്തികളെകുറിച്ചാണ്. സ്ത്രീകൾ ആൺ തുണയില്ലാതെ പുറത്തിറങ്ങാൻ പാടില്ല, മുഖം മറയ്‌ക്കുന്ന രീതിയിൽ വസ്ത്രം ധരിക്കണം, പെൺകുട്ടികൾ സ്കൂളിൽ പോകാൻ പാടില്ല തുടങ്ങിയ നിയമങ്ങളാണ് താലിബാൻ ഭീകരർ അടിച്ചേൽപ്പിക്കുന്നത്.

ഇതിന് വ്യക്തമായ ഉദാഹരണമായി മാറുകയാണ് സിഎൻഎൻ റിപ്പോർട്ടറായ ക്ലാരിസ്സ വാർഡിന്റെ ചിത്രം. കാബൂളിൽ താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിന് മുൻപ് സാധാരണ വേഷത്തിൽ വാർത്ത റിപ്പോർട്ട് ചെയ്തിരുന്ന ക്ലാരിസ്സ, താലിബാന്റെ അധിനിവേശത്തിന് ശേഷം തല മുഴുവനായി മറയ്ക്കുന്ന ഹിജാബ് ധരിച്ചാണ് വാർത്തയിൽ പ്രത്യക്ഷപ്പെടുന്നത്.

‘നമുക്കൊരിക്കലും വരില്ല എന്ന് വിചാരിച്ചിരുന്ന വെള്ളപ്പൊക്കവും ഭൂകമ്പവും വന്ന സ്ഥിതിക്ക് ഇതും വരും’: ജൂഡ് ആന്റണി

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നാടകീയമായ മാറ്റങ്ങളാണ് കാബൂളിൽ നടന്നതെന്ന് തന്റെ വേഷമാറ്റത്തെക്കുറിച്ച് ക്ലാരിസ്സ പ്രതികരിച്ചു. അതേസമയം സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്നും, പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നടത്താമെന്നുമാണ് താലിബാൻ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button