പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഎസ് കാണപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ കൂടിവരികയാണ്. ഇത് ആര്‍ത്തവക്രമക്കേടുകള്‍ക്കും ഹോര്‍മോണ്‍ വ്യതിയാനത്തിനും കാരണമാകുന്നു. അണ്ഡോത്പാദനത്തെയും സാരമായി ബാധിക്കും. ആര്‍ത്തവ ക്രമക്കേടുകള്‍, അമിത രക്തസ്രാവം എന്നിവയാണ് പൊതുവേ പിസിഒഡിയുടെ പ്രധാനലക്ഷണങ്ങള്‍.
ആഴ്ചകളോ മാസങ്ങളോ ആര്‍ത്തവം വൈകുക, വലിയ ഇടവേളകള്‍ക്കു ശേഷം അമിതമായോ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടുനില്ക്കുന്നതോ ആയ രക്തസ്രാവം ഉണ്ടാകുക, ആര്‍ത്തവം തന്നെ നിലച്ചുപോകുക, അമിതവണ്ണം, മുഖക്കുരു, പുരുഷന്മാരില് കാണപ്പെടുന്ന തരത്തിലുള്ള രോമവളര്‍ച്ച എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാവാം. ബാലന്‍സ് ഡയറ്റ് ശീലമാക്കുക എന്നതാണ് പിസിഒഡിയെ ചെറുക്കാനുള്ള ആദ്യപടി. ഒപ്പം വ്യായാമവും ചെയ്യണം. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും കാരണം ഉണ്ടാകുന്ന അമിതവണ്ണവും തന്മൂലം ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും ഒരുപരിധി വരെ നമുക്ക് തടുക്കാം.
Post Your Comments