Latest NewsNewsInternational

തിരിച്ചെത്തിക്കേണ്ടത് ഇരുനൂറോളം പേരെ: ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ കാബൂളിലെത്തി

ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കാബൂളിൽ. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് കാബൂളിലെത്തിയത്. കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് വിമാനങ്ങളും തുടർ നടപടികൾക്കായുള്ള കാത്തിരിപ്പിലാണ്. വ്യോമസേനയുടെ സി 130 ജെ വിമാനങ്ങൾ കാബൂളിൽ എത്തിയിട്ടുള്ളത്.

Read Also: അതെന്താ താലിബാന് അഫ്ഗാൻ പിടിച്ചൂടെ? അവരെ ഭീകരർ എന്ന് വിളിക്കുന്നതെന്തിന്?: താലിബാനെ വിസ്മയമാക്കി ചില മലയാളികൾ

ഇന്ത്യൻ എംബസി മാത്രമാണ് നിലവിൽ കാബൂളിൽ പ്രവർത്തിക്കുന്നത്. ഇരുന്നൂറോളം ഇന്ത്യൻ പൗരന്മാർ എംബസിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ നയതന്ത്ര ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിപി ഭടൻമാരും ഉൾപ്പെടുന്നുണ്ട്. അതേസമയം കാബൂൾ വിമാനത്താവളത്തിലെ റൺവേയിൽ പ്രവേശിച്ചവരെ സൈന്യം നീക്കം ചെയ്യുന്നുണ്ടെന്നാണ് വിവരം. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ട ശേഷമായിരിക്കും ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നത്.

രണ്ട് വിമാനങ്ങളിലുമായി 240-ഓളം പേരെ ഇതിനോടകം മാറ്റിയിട്ടുണ്ട്. എംബസിയിൽ നിന്നും ഉദ്യോഗസ്ഥരെ വിമാനത്താവളത്തിൽ എത്തിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. അടുത്ത രണ്ട് ദിവസത്തേക്ക് സാഹചര്യങ്ങൾ സൂഷ്മമായി നിരീക്ഷിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ യാത്രാ വിമാനങ്ങൾക്ക് കാബൂളിലേക്ക് പ്രവേശനാനുമതിയില്ല. സൈനിക വിമാനങ്ങൾക്ക് മാത്രമാണ് കാബൂളിലേക്ക് പ്രവേശനാനുമതിയുള്ളത്.

Read Also: താലിബാനുമായി ചങ്ങാത്തമാകാം എന്നതാണ് ചൈനയുടെ നയതന്ത്രമെങ്കിൽ അതിനെ പൈശാചികതയായി മാത്രമേ കാണാനാകൂ: വൈറൽ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button