Latest NewsNewsInternational

സ്ത്രീകളെ കാണുന്നത് അടിമകളായി, എതിർക്കുന്നവർക്ക് വധശിക്ഷ: 5 വർഷത്തെ താലിബാൻ ഭരണത്തിൽ സംഭവിച്ചതെന്തെല്ലാം?

കാബൂൾ: കാണ്ഡഹാറിനു പിന്നാലെ കാബൂൾ കൂടെ പിടിച്ചെടുത്തതോടെ അഫ്‌ഗാനിലെ ജനത ആശങ്കയിലാണ്. താലിബാൻ ഭരണം വീണ്ടും രാജ്യത്ത് വരുമ്പോൾ അത് ഏറ്റവും അധികം ഭയപ്പെടുത്തുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. മുൻപൊരിക്കൽ താലിബാന്റെ കിരാതഭരണം അഫ്ഗാൻ അറിഞ്ഞതാണ്. അഫ്‌ഗാന് മേൽ പതിച്ച ആ ഭൂതകാലം തന്നെ രാജ്യത്തിന്റെ ഭാവിയും ആകുന്നുവെന്നത് അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്.

1994 ൽ രൂപംകൊണ്ട താലിബാന് അഫ്‌ഗാനിലെ ജനങ്ങളെ കൈയിലെടുക്കാൻ വെറും മോഹനവാഗ്ദാനങ്ങൾ മാത്രം മതിയായിരുന്നു. ആഭ്യന്തര യുദ്ധത്തിൽ താറുമാറായ രാജ്യത്തു സ്ഥിരതയും സമാധാനവും സന്തോഷവും തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു താലിബാൻ നൽകിയ വാഗ്ദാനം. അതിൽ വീണ ജനങ്ങൾ 1996ൽ, താലിബാനൊപ്പം നിലയുറപ്പിച്ചു. കാബൂൾ പിടിച്ചെടുത്ത താലിബാൻ 5 വർഷമാണ് അഫ്ഗാൻ ഭരിച്ചത്. അതും പിറവി കൊണ്ട രണ്ട് വർഷങ്ങൾക്ക് ശേഷം. എന്നാൽ, രാജ്യം കൈപ്പിടിയിലായതോടെ താലിബാൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം മറന്നു. പകരം കിരാത നിയമങ്ങൾ കൊണ്ടുവന്നു. ആ വർഷം സെപ്റ്റംബർ അവസാനം, പോരാളികൾ മുൻ പ്രസിഡന്റ് നജീബുള്ളയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും തുടർന്ന് ഒരു ട്രാഫിക് പോസ്റ്റിൽ അയാളുടെ ശരീരം കെട്ടിത്തൂക്കുകയും ചെയ്തു.

Also Read:പ്രിയങ്കയുടെ ഇടപെടലും വെറുതെയായി: അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ കോൺ​ഗ്രസിൽ നിന്ന് രാജിവച്ചു

ശരീഅത്ത് നിയമം നടപ്പാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ക്രൂരമായി അടിച്ചമർത്തുക, സാംസ്കാരിക നിധികൾ നശിപ്പിക്കുക എന്നതും താലിബാൻ പ്രാവർത്തികമാക്കി. പുരുഷന്മാർ താടി വളർത്തണമെന്ന് കട്ടായം പറഞ്ഞു. മുഖവും ശരീരവും മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിച്ച് മാത്രമേ സ്ത്രീകൾക്ക് സ്വന്തം വീടിനകത്ത് പോലും ഇരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. പെൺകുട്ടികൾക്കുള്ള സ്കൂളുകൾ അടച്ചു. പുരുഷന്മാർക്കൊപ്പം മാത്രമേ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കാവൂ. പുരുഷന്മാർ ആരും ഒപ്പമില്ലാത്ത സ്ത്രീകളെ മർദ്ദിക്കും. മതപരമായ മന്ത്രങ്ങൾ ഒഴിച്ച് സംഗീതത്തിനും വിലക്കായിരുന്നു.

കാബൂളിലെ ഗാസി സ്റ്റേഡിയത്തിൽ താലിബാൻ സർക്കാർ നിയമം തെറ്റിക്കുന്നവരുടെ വധശിക്ഷ പരസ്യമായി നടപ്പാക്കി. ഗോൾ പോസ്റ്റുകൾക്കിടയിൽ വെടിവെച്ച് കൊല്ലപ്പെട്ട ഒരു അഫ്ഗാൻ അമ്മ സ്റ്റേഡിയത്തിൽ മുട്ടുകുത്തി നിൽക്കുന്ന വീഡിയോ വർഷങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. അഫ്‌ഗാനിലെ ജനത താലിബാൻ ഭരണത്തിന് കീഴിൽ എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വീഡിയോ. ശിശുരോഗാശുപത്രിയിൽ പ്രതിരോധിക്കാവുന്ന അസുഖങ്ങളാൽ പോലും മരിച്ചുവീഴുന്ന കുട്ടികളുടെ ഫോട്ടോകൾ അത്രമേൽ വേദനാജനകമായിരുന്നു. പുരാതന ബുദ്ധ പ്രതിമകളുടെ ചിത്രങ്ങൾ താലിബാൻ നശിപ്പിച്ചു. അഭയാർത്ഥികളുടെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും ഒരു കടൽ തന്നെയുണ്ടായിരുന്നു മേഖലകളിൽ. ഇവരെയെല്ലാം ഒരു കൂടാരത്തിലായിരുന്നു താമസിപ്പിച്ചിരുന്നത്. 1999 ൽ രണ്ട് കുട്ടികൾ വീതമായിരുന്നു അഭയാർത്ഥി ക്യാമ്പുകളിൽ മരിച്ചു വീണിരുന്നത്.

Also Read:‘ചീത്ത വിളിക്കാൻ ഇത് നിന്റെ വീട്ടുമുറ്റമല്ല’: കളിക്കളത്തിൽ വാക്ക്പോരുമായി കോഹ്‌ലിയും ആൻഡേഴ്സണും

അൽ ഖ്വയ്ദയ്ക്ക് അഭയം നൽകുക എന്നതായിരുന്നു താലിബാൻ പ്രധാനമായും ചെയ്തു പോന്നിരുന്നത്. അൽഖായിദ തലവൻ ഉസാമ ബിൻ ലാദന് അഭയം കൊടുത്തത്തോടെ താലിബാന്റെ താളം തെറ്റി. താലിബാനെ 2001ൽ യുഎസ് സേന പുറത്താക്കി. ഇതോടെ, അഫ്‌ഗാൻ നഷ്ടമായ താലിബാൻ ഓടിയൊളിച്ചു. മറ്റൊരു അധികാരദിവസത്തിനായി അവർ വർഷങ്ങളോളം കാത്തിരുന്നു. തിരിച്ചെത്തിയ പല താലിബാൻ നേതാക്കളും ഒരു ദശകത്തിലധികമായി പാകിസ്താനിലോ ഗൾഫിലോ ചെലവഴിച്ചിട്ടുണ്ട്. ഇത് അവരുടെ വളർച്ചയെ സ്വാധീനിച്ചു.

താലിബാന്റെ ഭരണം അവസാനിച്ചതിന് പിന്നാലെയാണ് രാജ്യത്ത് സമാധാനം തെളിഞ്ഞത്. വിദ്യാഭ്യാസം, രാഷ്ട്രീയ പങ്കാളിത്തം, സ്ത്രീകളുടെ നില എന്നിവ മെച്ചപ്പെട്ടു. പക്ഷെ, സാമ്പത്തികമായി ഉയരാൻ അഫ്‌ഗാന് സാധിച്ചില്ല. മിക്ക അഫ്ഗാൻകാരും ഇപ്പോഴും ഉപജീവന കാർഷിക മേഖലയിൽ തുടരുന്നു. 5 വർഷത്തെ കിരാതഭരണം വീണ്ടും തുടരാനാണ് താലിബാന്റെ ശ്രമം. താലിബാൻ പോരാളികൾ ഞായറാഴ്ച വൈകുന്നേരം കാബൂൾ പിടിച്ചടക്കി, ഉപേക്ഷിക്കപ്പെട്ട പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ ഹാളുകളിലൂടെ കറങ്ങി നടക്കുമ്പോൾ അവർ ഒരു പ്രസ്താവന പുറത്തിറക്കി ‘ ഉടൻ തന്നെ അഫ്ഗാനിസ്ഥാന്റെ പഴയ പേര് നൽകും’!. അഫ്‌ഗാന് ജനതയെ ഭീതിയിലാഴ്ത്തിയ നിമിഷമായിരുന്നു അത്.

‘ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‌ഗാനിസ്ഥാൻ’ എന്നായിരുന്നു താലിബാൻ ഭരിച്ചപ്പോൾ അഫ്‌ഗാന്റെ പേര്. ആ പേര് തന്നെ വീണ്ടും തിരഞ്ഞെടുക്കുകയാണ് താലിബാൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഒരു ഗറില്ലാ യുദ്ധം നടത്തിയ ആയിരക്കണക്കിന് വിമതർ എങ്ങനെയാണ് സംസ്ഥാനം ഭരിക്കുക എന്ന സംശയവും നിലനിൽക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button