Latest NewsKeralaNews

18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി വയനാട് 

വയനാട്: വയനാട് ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വാക്സിനേഷൻ യജ്ഞത്തിൽ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി.

Read Also: വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരേ പ്രാധാന്യമുണ്ട്: മുഖ്യമന്ത്രി

കോവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിലുള്ളവർ, വാക്സിൻ നിഷേധിച്ചവർ എന്നിവരെ ഈ വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 6,16,112 പേർക്കാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്. 2,13,311 പേർക്കാണ് രണ്ടാം ഡോസ് (31.67 ശതമാനം) വാക്സിൻ നൽകിയത്. കുറഞ്ഞ കാലയളവ് കൊണ്ട് ലക്ഷ്യം കൈവരിച്ച ജില്ലയിലെ എല്ലാ ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും വീണാ ജോർജ് അഭിനന്ദനം അറിയിച്ചു.

വാക്സിനേഷനായി വലിയ പ്രവർത്തനമാണ് വയനാട് ജില്ല നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്സിനേഷൻ പ്ലാൻ അനുസരിച്ചാണ് വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുന്നത്. ദുഷ്‌കരമായ പ്രദേശങ്ങളിൽ പോലും വാക്സിനേഷൻ ഉറപ്പാക്കാൻ 28 മൊബൈൽ ടീമുകളെയാണ് സജ്ജമാക്കിയത്. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകൾ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്സിൻ നൽകിയത്. കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്സിനേഷൻ നൽകാനായും പ്രത്യേകം ശ്രദ്ധിച്ചു. 636 കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകി. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവർ ദൗത്യത്തിന്റെ ഭാഗമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനിൽക്കുന്നവർ ഉണ്ടാവും: എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെതിരെ ഹരിത നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button