മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കിലോക്കണക്കിന് സ്വര്‍ണമാണ് മൂന്ന് യുവാക്കളില്‍ നിന്നായി കസ്റ്റസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് പേരെ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് സ്വദേശികളാണ് കസ്റ്റഡിയിലായത്. ഷാര്‍ജയില്‍ നിന്നുമാണ് നാല് പേരും സ്വര്‍ണവുമായി എത്തിയത്. ഇവിടെ നിന്നും ജി 9 456 വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശിയാണ് ആദ്യം പിടിയിലായത്. ഇയാളില്‍ നിന്നും 3.36 കിലോ സ്വര്‍ണം പിടിച്ചെടുത്തു. മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളിലും കാലില്‍ സോക്സിന് മുകളില്‍ കെട്ടിവെച്ചുമായിരുന്നു സ്വര്‍ണം കടത്താനുള്ള ശ്രമം.
ഇതേ വിമാനത്തിലാണ് കോഴിക്കോട് സ്വദേശിയും സ്വര്‍ണവുമായി എത്തിയത്. 501 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടിച്ചു. ശരീരത്തിനകത്ത് ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെക്കുറിച്ച് കണ്ണൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നും ഐ എക്സ് 354 വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കാസര്‍കോട് സ്വദേശി പിടിയിലായത്. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1069 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
ഇതേ വിമാനത്തിലെത്തിയ കാരക്കോട് സ്വദേശിയില്‍ നിന്നും 853 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലായത്.
Post Your Comments